വി കെ പ്രശാന്ത് 
Around us

വട്ടിയൂര്‍ക്കാവില്‍ ഇടത് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് തന്നെ; സംസ്ഥാനനേതൃത്വനിര്‍ദ്ദേശം എല്‍ഡിഎഫ് കണ്‍വീനര്‍ റിപ്പോര്‍ട്ട് ചെയ്തു

THE CUE

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശമായി വി കെ പ്രശാന്തിന്റെ പേര് റിപ്പോര്‍ട്ട് ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ഈ വര്‍ഷം മഴക്കെടുതി വന്‍ ദുരന്തം വിതച്ചപ്പോള്‍ സഹായമെത്തിക്കാന്‍ സാധനസമാഗ്രികള്‍ ശേഖരിച്ച് നടത്തിയ ഇടപെടല്‍ ഗുണം ചെയ്യുമെന്ന് ജില്ലാ നേതൃ യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതിലൂടെ പൊതുസമൂഹത്തിന്റെ അഭിനന്ദനത്തിന് അര്‍ഹനായ പ്രശാന്തിന് യുവജനങ്ങള്‍ക്കിടയില്‍ പിന്തുണ വര്‍ധിച്ചതായും സിപിഎം നിരീക്ഷിക്കുന്നു. കൂടാതെ യുവാവെന്ന പരിഗണനയുള്ളത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സഹായിക്കുമെന്നും സിപിഐഎം വിലയിരുത്തുന്നു.

പ്രശാന്തിന് പുറമെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധുവിന്റെ പേരും മുന്‍ എംഎല്‍എ വി ശിവന്‍കുട്ടിയെയും പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കിയതായാണ് വിവരം. സിവില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT