രാജ്യത്തെ മികച്ച 100 കോളേജുകളുടെ പട്ടികയില്‍ 23ാം സ്ഥാനത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. കേരളത്തിലെ ഏറ്റവും മികച്ച കോളേജും യൂണിവേഴ്‌സിറ്റി കോളേജാണ്. സൗകര്യങ്ങളും സമൂഹത്തിനുള്ള മതിപ്പും ഉള്‍പ്പടെ പരിഗണിച്ചാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംങ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) റാങ്കുകള്‍ നിശ്ചയിക്കുന്നത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തിരുവനന്തപുരത്തെ അഞ്ച് കോളേജുകളാണ് മികച്ച നൂറ് കോളേജുകളുടെ പട്ടികയില്‍ ഇടം നേടിയത്. ഗവണ്‍മെന്റ് വനിതാ കോളേജ്, മാര്‍ ഇവാനിയോസ്, എംജി കോളേജ്, ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് എന്നിവയാണിത്. വനിതാ കോളേജ് 40ാം സ്ഥാനത്തും മാര്‍ ഇവാനിയോസ് 48ഉം എംജി കോളേജ് 93ഉം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് 98ആം സ്ഥാനത്താണ്.മൊത്തം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ 42ാം സ്ഥാനം കേരള സര്‍വകലാശാല നേടി.
ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ എണ്ണം, അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം, പ്രസിദ്ധീകരണങ്ങളും നിലവാരവും, പിഎച്ച്ഡി ബിരുദമുള്ള അധ്യാപകരുടെ എണ്ണം, ബജറ്റ് വിനിയോഗം, വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം, ജോലി സാധ്യത, പേറ്റന്റുകള്‍, പെണ്‍കുട്ടികളുടെ ശതമാനം, ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം, മത്സരക്ഷമത, ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയാണ് പരിഗണിച്ചത്.