Around us

കടലാസ് ഇറക്കുമതി തീരുവയിലെ വര്‍ധന; അച്ചടിമാധ്യമങ്ങളുടെ നടുവൊടിക്കും, വില ഉയര്‍ത്തേണ്ടി വന്നേക്കും  

THE CUE

പത്രങ്ങളും മാസികകളും അച്ചടിക്കുന്ന പത്രക്കടലാസിന് 10 ശതമാനം ഇറക്കുമതി തീരുവയാണ് കേന്ദ്ര സര്‍ക്കാര്‍ 2019-20 ബജറ്റിലൂടെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച്ച മുതല്‍ നികുതി നിലവില്‍ വരുമെന്ന് ധനകാര്യമന്ത്രാലയത്തിന്റെ റവന്യൂ ഡിപ്പാര്‍ട്‌മെന്റ് ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ അറിയിച്ചു. മാസികകളില്‍ ഉപയോഗിക്കുന്ന കനംകുറഞ്ഞ കടലാസിനും (ലൈറ്റ് വെയ്റ്റ് കോട്ടഡ് പേപ്പര്‍) അച്ചടിപത്രക്കടലാസിനും (അണ്‍കോട്ടഡ്) നികുതി ബാധകമാണ്. ഇതുവരെ ഇല്ലാതിരുന്ന ഈ നികുതി രാജ്യത്തെ അച്ചടി മാധ്യമങ്ങള്‍ക്ക് കടുത്ത ഭീഷണിയാകും.

വായനക്കാരില്‍ നിന്നും ഈടാക്കുന്ന വരിസംഖ്യയേക്കാളുപരി പരസ്യവരുമാനമാണ് പത്രങ്ങളെ പിടിച്ചുനിര്‍ത്തുന്നത്. പത്രത്തിന്റെ മുഖവിലയേക്കാള്‍ ഏറെക്കൂടുതലാണ് അത് അച്ചടിച്ച് വായനക്കാരനില്‍ എത്തിക്കുന്നതിനുള്ള ചെലവ്.

പത്രക്കടലാസിന്റെ വില 60 ശതമാനത്തോളം ഉയര്‍ന്നതിനാല്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം അച്ചടി മാധ്യമങ്ങള്‍ക്ക് പ്രതിസന്ധി നിറഞ്ഞതായിരുന്നു. ഇത് വരുമാനത്തെ ദോഷകരമായി ബാധിച്ചു. ആഭ്യന്തര വിപണിയില്‍ ഗുണനിലവാരമുള്ള ന്യൂസ്പ്രിന്റ് ലഭ്യത കുറയുന്നതിനിടെയാണ് ഇരട്ടപ്രഹരമായി 10 ശതമാനം എക്‌സൈസ് ഡ്യൂട്ടി എത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ നീക്കം വന്‍ തിരിച്ചടിയാകുമെന്ന് മാതൃഭൂമി ദിനപത്രം മാനേജിങ് ഡയറക്ടറും രാജ്യസഭാ എംപിയുമായ വീരേന്ദ്രകുമാര്‍ ദ ടെലഗ്രാഫിനോട് പ്രതികരിച്ചു.

പരസ്യങ്ങള്‍ ലഭിക്കുന്നതില്‍ ഇടിവുണ്ടായിരിക്കുകയാണ്. മാത്രമല്ല ആഭ്യന്തര പത്രക്കടലാസ് വ്യവസായത്തിന് പത്രങ്ങളുടെ ആവശ്യകതയ്ക്ക് അനുസരിച്ച് നല്‍കാനാകില്ല.
എം പി വീരേന്ദ്രകുമാര്‍

ആഭ്യന്തരവിപണിയില്‍ നിന്ന് കടലാസ് ലഭിച്ചാലും ഗുണമേന്മ കുറഞ്ഞവയായിരിക്കും. ഇറക്കുമതി ചെയ്യുന്ന കടലാസിന്റെ ഗുണനിലവാരം അനുസരിച്ച് സാങ്കേതികവിദ്യ മെച്ചപ്പെടുത്തുകയും ചെയ്തു. ചെറുതും വലുതുമായ എല്ലാ പത്രങ്ങളേയും കേന്ദ്രസര്‍ക്കാര്‍ തീരുമാനം ദോഷകരമായി ബാധിക്കുമെന്നും എം പി വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി.

ഇറക്കുമതി തീരുവ ഉയര്‍ത്തിയതിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഇന്ത്യന്‍ ന്യൂസ് പ്രിന്റ് മാനുഫാക്‌ചേഴ്‌സിന്റേത്. പത്രക്കടലാസ് ഡ്യൂട്ടി ഫ്രീയായി ഇറക്കുമതി ചെയ്യുന്നത് ആഭ്യന്തര മില്ലുകളെ പ്രതിസന്ധിയിലാക്കുകയാണെന്നും ഐഎന്‍എംഎ വ്യക്തമാക്കി.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT