മകന്‍ ലഹരിക്ക് അടിമയാണെന്നും പൊലീസ് അറസ്റ്റ് ചെയ്‌തെന്നുമുള്ള പ്രചാരണത്തിനെതിരെ തൃക്കാക്കര എം.എല്‍.എ ഉമ തോമസ്. ''പൊലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകന്‍ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്.
മൂത്ത മകന്‍ തൊടുപുഴ അല്‍-അസര്‍ കോളേജില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്,'' ഉമ തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എഫ്.ബി പോസ്റ്റ് ഇട്ടവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ഉമ തോമസ് പറഞ്ഞു.
മരിച്ചിട്ടും ചിലര്‍ക്ക് പി. ടി യോടുള്ള പക തീര്‍ന്നിട്ടില്ലായെന്ന് എനിക്കറിയാം.
പാതിവഴിയില്‍ എന്റെ പോരാട്ടം അവസാനിപ്പിക്കുവാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല.
പി.ടി തുടങ്ങിവച്ചതൊക്കെ ഞാന്‍ പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്നും ഉമ തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ലഹരിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ തന്റെ മടിയില്‍ ഓടി വന്നിരിക്കുമായിരുന്ന നാല് വയസുകാരനുണ്ട്. എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കി. തന്റെ അടുത്ത സുഹൃത്തിന്റെ മകനാണ്. അവന്‍ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നപറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇത് പി.ടി തോമസിന്റെയും ഉമ തോമസിന്റെയും മകനാണ് എന്ന തരത്തില്‍ പ്രചരണങ്ങള്‍ നടന്നത്.
ഉമ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ചില ഷാജിമാരുടെ എഫ് ബി പോസ്റ്റ് കണ്ടു..
പോലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകന്‍ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്.
മൂത്ത മകന്‍ തൊടുപുഴ അല്‍-അസര്‍ കോളേജില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്
മരിച്ചിട്ടും ചിലര്‍ക്ക് പി. ടി യോടുള്ള പക തീര്‍ന്നിട്ടില്ലായെന്ന് എനിക്കറിയാം.
പാതിവഴിയില്‍ എന്റെ പോരാട്ടം അവസാനിപ്പിക്കുവാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല.
പി.ടി തുടങ്ങിവച്ചതൊക്കെ ഞാന്‍ പൂര്‍ത്തിയാക്കുക തന്നെ ചെയ്യും.
സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ എഫ് ബി പോസ്റ്റ് ഇട്ടവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും,ഡി ജി പി ക്കും, പരാതി നല്‍കും.