പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ സംഭവത്തില്‍ പൊലീസിനെതിരെയുള്ള മുന്നണിയിലും സിപിഐഎമ്മിലും വിമര്‍ശനം കനക്കുന്നു. സംഭവത്തില്‍ പാര്‍ട്ടി പ്രതികള്‍ക്കൊപ്പമാണെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവുമായ എ വിജയരാഘവന്‍ പറഞ്ഞു. യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണ്, നടപടിയില്‍ പൊലീസിന് തെറ്റുപറ്റി. പരിശോധനയ്ക്ക് ജഡ്ജിയെ നിയോഗിച്ചത് സര്‍ക്കാര്‍ ജാഗ്രതയുടെ ഭാഗമാണ്. സര്‍ക്കാര്‍ ഇത് തിരുത്തുമെന്നും മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ല പോലീസ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയതില്‍ പോലീസിന് തെറ്റുപറ്റിയിട്ടുണ്ട്. ന്യായത്തിന്റെ കൂടെയും അടിച്ചമര്‍ത്തപ്പെട്ടവന്റെ കൂടെയുമാണ് എല്‍എഡിഎഫ് സര്‍ക്കാര്‍ നില്‍ക്കുക. അത് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. പൗരാവകാശ ലംഘനം സര്‍ക്കാര്‍ അനുവദിക്കില്ല. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് കേസെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ചാര്‍ജ്ഷീറ്റിലേയ്ക്ക് പോയിട്ടില്ലെന്നും സര്‍ക്കാരിന് ഇനിയും ഇടപെടാന്‍ സാധിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.
സംഭവത്തില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കു വിരുദ്ധമായാണ് പലപ്പോഴും പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ എം വി ജയരാജന്‍ പറഞ്ഞു. യുഎപിഎ ചുമത്തിയ പോലീസ് നടപടിയില്‍ സര്‍ക്കാര്‍ ഇടപെട്ട് തിരുത്തല്‍ ഉണ്ടാകും. പൊലീസിന് മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ല എന്ന വിമര്‍ശനം ശരിയല്ല. പൊലീസിലെ ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് പോലീസ് സേനയെ ആകെ പഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നയത്തിന് അനുസരിച്ചാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പൊലീസിന് തെറ്റ് പറ്റിയപ്പോഴൊക്കെ സര്‍ക്കാര്‍ ഇടപെട്ട് തിരുത്തിയിട്ടുണ്ട്. സംഭവത്തില്‍ മന്ത്രിമാര്‍ കൂടുതല്‍ പ്രതികരണം നടത്തേണ്ടെന്നും മുഖ്യമന്ത്രി ഉചിതമായ
ഉചിതമായ സമയത്ത് ഉചിതമായ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടാകും മന്ത്രിമാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്തേണ്ട കാര്യം ഇല്ലെന്നും ജി സുധാകരന്‍ പറഞ്ഞു
പന്തീരാങ്കാവില്‍ സിപിഐഎം പ്രവര്‍ത്തകരായ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പന്തീരാങ്കാവില്‍ അലന്‍ ശുഹൈബിനും താഹ ഫസലിനുമെതിരെ പൊലീസ് സ്വീകരിച്ച നടപടികള്‍ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. യുഎപിഎ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും പ്രമേയം വ്യക്തമാക്കിയിരുന്നു.
അറസ്റ്റ് വിവാദമായതോടെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐജിക്കും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിക്ഷപക്ഷമായ അന്വേഷണം വേണമെന്ന് കാട്ടിയാണ് നടപടി. അറസ്റ്റില്‍ ഇപ്പോള്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. സംഭവത്തിന്റെ എല്ലാവശവും തെളിവുകള്‍ ശേഖരിച്ച് വിശദമായി അന്വേഷിച്ചശേഷം യുഎപിഎ ചുമത്തിയത് നിലനില്‍ക്കുമോയെന്ന് പരിശോധിക്കുമെന്നും അതനുസരിച്ച് ആവശ്യമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം