കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയ പോപ് ഗായിക റിഹാന ഇന്ത്യന്‍ സര്‍ക്കാരിനെ വിറപ്പിച്ചുവെന്ന ട്വീറ്റിന് ലൈക്ക് ചെയ്ത് ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സി. മാധ്യമപ്രവര്‍ത്തക കാരന്‍ അറ്റിയയുടെ ട്വീറ്റിനാണ് ട്വിറ്റര്‍ മേധാവി ലൈക്കടിച്ചിരിക്കുന്നത്.
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയും പ്രചോദനവുമായി എന്ന് കാണിച്ച് താല്‍കാലികമായി പിന്‍വലിച്ച അക്കൗണ്ടുകള്‍ വീണ്ടും സജീവമാകാന്‍ അനുവാദം നല്‍കിയതിനും, കര്‍ഷക പ്രക്ഷേഭത്തെ പിന്തുണയ്ക്കുന്ന ഹാഷ്ടാഗുകളും ട്വീറ്റുകളും നീക്കം ചെയ്യണമെന്ന ആവശ്യം പരിഗണിക്കാത്തതിനും ഇന്ത്യന്‍ സര്‍ക്കാരിന്റെ എതിര്‍പ്പ് ട്വിറ്റര്‍ മേധാവി നേരിടുന്നുണ്ട്. ഇതിനിടെയാണ് കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന ട്വീറ്റുകള്‍ക്ക് ജാക്ക് ഡോര്‍ഡി ലൈക്ക് ചെയ്തിരിക്കുന്നത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
'റിഹാന ഇന്ത്യന്‍ ഭരണകൂടത്തെ വിറപ്പിച്ചു, അടിച്ചമര്‍ത്തപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ താങ്കള്‍ക്കാകുമെങ്കില്‍ ഒരു ആല്‍ബത്തിന്റെ ആവശ്യമെന്ത്?' എന്ന് ചോദിക്കുന്ന കാരന്‍ അറ്റിയയുടെ ട്വീറ്റിനാണ് ട്വിറ്റര്‍ മേധാവി ലൈക്കടിച്ചത്. കര്‍ഷക സമരത്തെ അനുകൂലിച്ചുകൊണ്ടുള്ള മറ്റ് പോസ്റ്റുകളും ജാക്ക് ലൈക്ക് ചെയ്തിട്ടുണ്ട്.
Twitter CEO Jack Dorsey likes tweets supporting Rihanna's stand