Around us

രജിസ്റ്റര്‍ ചുരണ്ടിമാറ്റി, അനുപമ കുഞ്ഞിനെ തിരയുന്നത് അറിഞ്ഞിട്ടും ദത്ത് നല്‍കി; വീഴ്ചകള്‍ അക്കമിട്ട് നിരത്തി അന്വേഷണ റിപ്പോര്‍ട്ട്

അമ്മയറിയാത കുഞ്ഞിനെ ദത്ത് നല്‍കിയ വിവരത്തില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിക്കും ഗുരുതരമായ വീഴ്ചയെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി അനുപമ നടത്തിയ വകുപ്പ് തല അന്വേഷണത്തിലാണ് ഗുരുതരമായി വീഴ്ചകള്‍ കണ്ടെത്തിയത്. ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്

വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയത്

1. അനുപമ പരാതിയുമായി വന്ന ശേഷവും ശിശുക്ഷേമ സമിതി ദത്ത് നടപടികളുമായി മുന്നോട്ട് പോയി.

2. അനുപമയുമായി ഏപ്രില്‍ മാസത്തില്‍ രണ്ട് സിറ്റിംഗ് നടത്തിയിട്ടും ദത്ത് നടപടി തടയാന്‍ സി.ഡബ്ല്യുസി നടപടിയെടുത്തില്ല.

3. കുഞ്ഞിനെ തിരയുന്ന വിവരം സമിതികള്‍ നേരത്തെ അറിഞ്ഞെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായില്ല.

4. രജിസ്റ്ററിന്റെ ഒരു ഭാഗം ചുരണ്ടി മാറ്റി.

5. പത്രപരസ്യം വന്നതിന് ശേഷം അജിത്ത് പല തവണ ഷിജുഖാനെ കണ്ടെങ്കിലും രേഖകളില്‍ അതില്ല.

ഗുരുതര കണ്ടെത്തലുകളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി അനുപമ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. ടി.വി അനുപമയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷിജുഖാന്റെ നേതൃത്വത്തില്‍ ശിശുക്ഷേമ സമിതി ഗൂഢാലോചന നടത്തിയോയെന്ന് ഉള്‍പ്പെടെ അന്വേഷിക്കേണ്ടി വരും.

അറക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാം, 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

'സിനിമ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് ഉണ്ടായിരുന്നു, ഇപ്പോഴുള്ള ഭയം മറ്റൊന്ന്': ശിവകാർത്തികേയൻ

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

ഇളയരാജ ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും

SCROLL FOR NEXT