Around us

'ചാനല്‍ കാണാന്‍ വര്‍ഷങ്ങളോളം പണം ലഭിച്ചു', ടിആര്‍പി തട്ടിപ്പിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് സാക്ഷികളുടെ വെളിപ്പെടുത്തല്‍

റിപബ്ലിക് ടിവി അടക്കമുള്ള ചാനലുകള്‍ ടിആര്‍പി റേറ്റിങില്‍ കൃത്രിമം കാണിച്ചുവെന്ന കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സാക്ഷികള്‍. നിര്‍ദേശത്തിനനുസരിച്ച് ചില ചാനലുകള്‍ കാണുന്നതിന് പണം ലഭിച്ചുവെന്ന് ബാരോമീറ്റര്‍ സ്ഥാപിച്ച വീടുകളിലുള്ളവര്‍ വെളിപ്പെടുത്തി.

പൊലീസ് അന്വേഷണത്തില്‍ സാക്ഷികളായി ഉള്‍പ്പെടുത്തിയവരാണ് പണം ലഭിച്ചിരുന്ന കാര്യം വെളിപ്പെടുത്തിയത്. വീട്ടിലെ ബില്ലുകള്‍ അടച്ചോളാമെന്നും ഡിടിഎച്ച് ഓട്ടോമാറ്റിക് ആയി റീ ചാര്‍ജ് ആയിക്കോളുമെന്നുമാണ് തങ്ങളോട് പറഞ്ഞിരുന്നതെന്ന് മൂന്ന് സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. ബാരോമീററ്റര്‍ എക്സിക്യൂട്ടീവ് തങ്ങളോട് ബോക്സ് സിനിമ കാണാന്‍ ആവശ്യപ്പെട്ടു. (കൃത്രിമം നടത്തിയതിന് അന്വേഷണം നേരിടുന്ന ചാനലാണ് ബോക്സ്). ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് മണിവരെ സിനിമ കാണണം എന്നാണ് ആവശ്യപ്പെട്ടത്.

ഇതിന് പ്രതിഫലമായി 500 രൂപ തരുമെന്നും അറിയിച്ചു. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ഇത് തുടരുന്നുണ്ടെന്നും ഇത് ടിആര്‍പി റേറ്റിങിനുള്ള പോയിന്റ് നേടുന്നതിനാണെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും മീറ്റര്‍ സ്ഥാപിച്ച വീട്ടിലെ ഒരാള്‍ എന്‍ഡിടിവിയോട് വെളിപ്പെടുത്തി. പിന്നീട് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുപോയപ്പോഴാണ് കാണുന്നത് നിര്‍ത്തിയത്. ഇത് അവരെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അര്‍ണാബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവി കൂടാതെ ബോക്സ് ചാനല്‍, ഫക്ത് മറാത്തി ചാനലുകള്‍ക്കെതിരെയാണ് മുംബൈ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബോക്‌സ്, ഫക്ത് ചാനലുകളുടെ ഉടമകള്‍ ഉള്‍പ്പടെ അറസ്റ്റിലായ നാല് പേരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. റിപ്പബ്ലിക് ടിവിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറോട് ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാന്‍ മുംബൈ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT