Around us

സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനത്തില്‍ ബഹളം; മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി 

THE CUE

മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബഹളത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. മാധ്യമപ്രവര്‍ത്തകര്‍ സെന്‍കുമാറിനോട് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍, ഹാളിലുണ്ടായിരുന്നവര്‍ എഴുന്നേറ്റ് നിന്ന് തടസ്സപ്പെടുത്തിയതാണ് വാര്‍ത്താസമ്മേളനം അലങ്കോലമാകാന്‍ കാരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എസ്എന്‍ഡിപി യോഗം മുന്‍ മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസുവിനൊപ്പം ചില ചര്‍ച്ചകള്‍ക്കായി സെന്‍കുമാര്‍ കൊല്ലത്ത് യോഗം വിളിച്ചിരുന്നു. നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തിന് മുന്നോടിയായാണ് വാര്‍ത്താസമ്മേളനം നടത്തിയത്. കേരളത്തിലെ കാലാവസ്ഥയില്‍ കൊറോണ വൈറസ് പടരില്ലെന്ന സെന്‍കുമാറിന്റെ വിവാദപരാമര്‍ശത്തെ കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. അത് തന്റെ അഭിപ്രായമല്ലെന്നും ഡോ പോള്‍ ഹേലി ഉള്‍പ്പടെയുള്ള ലോകത്തിലെ വിദഗ്ധരുടെ അഭിപ്രായമാണെന്നായിരുന്നു സെന്‍കുമാര്‍ മറുപടി നല്‍കിയത്.

മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനിടെ ഹാളിലുണ്ടായ അണികള്‍ ക്ഷുഭിതരായി എഴുന്നേറ്റു. ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി. സുഭാഷ് വാസു ഉള്‍പ്പടെ ചില നേതാക്കള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ പ്രവര്‍ത്തകരില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇത് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. മൊബൈല്‍ പിടിച്ചു വാങ്ങി മാധ്യമപ്രവര്‍ത്തക താക്കീതുചെയ്തു. തുടര്‍ന്ന് വാര്‍ത്താസമ്മേളനം അലങ്കോലമാക്കിയതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കുകയായിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT