ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിന് കൂടുതല്‍ പ്രഹരമേകി ഹൈക്കോടതിയുടെ വിധി. വിചാരണ കോടതി വെറുതെ വിട്ട രണ്ട് പേരെ കൂടി ഹൈക്കോടതി ശിക്ഷിച്ചു. കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെകൂടിയാണ് ശിക്ഷിച്ചത്. അന്തരിച്ച സിപിഎം നേതാവ് കെ.കെ.കുഞ്ഞനന്തന്‍ ഉള്‍പ്പടെ വിചാരണ കോടതി വിധിച്ച 10 പേരുടെയും ജീവപരന്ത്യം ശിക്ഷ ഹൈക്കോടതി ശരിവച്ചു. എന്നാല്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനെ വെറുതെ വിട്ട വിധി കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗവും, പി മോഹനന്‍ അടക്കമുള്ള പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെ കെ രമ എംഎല്‍എയും ശിക്ഷ കൂട്ടണമെന്ന് പ്രോസിക്യൂഷനും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.
2012 മേയ് നാലിനാണ് വടകരയ്ക്കടുത്ത് വള്ളിക്കാട് വെച്ച് ആര്‍.എം.പി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുതിയത്. കേസില്‍ സിപിഎം നേതാക്കളടക്കം പ്രതികളാകുകയും സിപിഎം പ്രതിരോധത്തില്‍ ആകുകയും ചെയ്തിരുന്നു . ഈ കേസില്‍ ഇത് വരെ വന്നതില്‍ ഏറ്റവും നല്ല വിധി എന്നാണ് ടി.പി. യുടെ ഭാര്യയും എംഎല്‍എയുമായ കെ.കെ.രമ പ്രതികരിച്ചത്.