Around us

വെടിയുണ്ട കാണാതായ സംഭവം: ഏത് ഉന്നതനെയും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് തച്ചങ്കരി

വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. സത്യസന്ധമായും സുതാര്യമായും അന്വേഷണം നടക്കുന്നുണ്ട്. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഏത്ര ഉന്നത പദവിയിലുള്ള ആളെയും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പരിശോധനയ്ക്ക് ശേഷം ടോമിന്‍ തച്ചങ്കരി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ബെറ്റാലിയനുകളിലെയും ക്യാമ്പുകളിലെയും തോക്കുകള്‍ പരിശോധനയ്ക്ക് ഹാജരാക്കിയിരുന്നു.

ഐആര്‍ ബെറ്റാലിയനില്‍ നിന്നും മണിപ്പൂരിലെ പരിശീലനത്തിന് പോയവരുടെ കൈയ്യിലുള്ള തോക്കുകളാണ് ഇനി കിട്ടാനുള്ളത്. 660 റൈഫിളുകളില്‍ 13 എണ്ണമാണ് ഇനി ഹാജരാക്കാനുള്ളത്. ഇതോടെ എല്ലാ തോക്കുകളും ഉണ്ടെന്ന നിഗമനത്തിലെത്തുകയായിരുന്നു ക്രൈംബ്രാഞ്ച്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT