Around us

ദീപാവലിക്ക് തമിഴ്‌നാട്ടില്‍ 90 മില്ലി മദ്യക്കുപ്പികള്‍ വില്‍പനയ്‌ക്കെത്തുന്നു

തമിഴ്‌നാട്ടില്‍ ദീപാവലിക്ക് 90 മില്ലിലിറ്റര്‍ മദ്യക്കുപ്പികള്‍ വിതരണം ചെയ്യാനൊരുങ്ങി ടാസ്മാക്. കള്ളക്കുറിച്ചി മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇതിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി. കര്‍ണാടകയില്‍ അടക്കം ചെറിയ അളവില്‍ മദ്യം ടെട്രാ പാക്കറ്റുകളില്‍ ലഭ്യമാണ്. എന്നാല്‍ പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വില്‍ക്കാനാണ് ടാസ്മാക് ലക്ഷ്യമിടുന്നത്. മദ്യനിര്‍മാതാക്കളുടെ ചെലവ് കുറയ്ക്കുന്നതിനായാണ് ഇത്. കട്ടിംഗ് ബോട്ടിലുകള്‍ എന്ന് അറിയപ്പെടുന്ന ഇവയുടെ വില സംബന്ധിച്ച് മദ്യനിര്‍മാതാക്കളുമായി ടാസ്മാക് ചര്‍ച്ച നടത്തി. വില്‍പന കൂടുതലുള്ള സാധാരണ ബ്രാന്‍ഡുകളുടെ ഇത്തരം കുപ്പികള്‍ക്ക് 80 രൂപ വില വരുമെന്നാണ് കരുതുന്നത്.

നിലവിലുള്ള ഏറ്റവും കുറഞ്ഞയളവ് 180 മില്ലിലിറ്റര്‍ കുപ്പികളാണ്. ഇവയ്ക്ക് 140 രൂപയാണ് വില. ദീപാവലിയോടെ 90 മില്ലി കുപ്പികള്‍ ടാസ്മാക് ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിനായി ആറു മാസമെങ്കിലും സമയം വേണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 90 മില്ലി കുപ്പികളും ടെട്രാ പാക്കുകളും മികച്ച രീതിയില്‍ വിറ്റുപോകുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇങ്ങനെയൊരു നീക്കമില്ല. കള്ളക്കുറിച്ചി മദ്യദുരന്തമാണ് ചെറിയ കുപ്പികളില്‍ മദ്യം വില്‍ക്കാനുള്ള തീരുമാനത്തിന് ടാസ്മാക്കിനെയും തമിഴ്‌നാട് സര്‍ക്കാരിനെയും പ്രേരിപ്പിച്ചത്.

കള്ളക്കുറിച്ചി ദുരന്തത്തില്‍ 67 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദുരന്തത്തില്‍ വിജയ് ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന ആവശ്യവുമായി രംഗത്തുള്ള പിഎംകെ പുതിയ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികളില്‍ ചെറിയ അളവില്‍ മദ്യം വില്‍ക്കാനുള്ള നീക്കം സംസ്ഥാനത്ത് മദ്യവില്‍പന നിര്‍ത്താനുള്ള ഡിഎംകെ സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് പിഎംകെ പ്രസിഡന്റ് അന്‍പുമണി രാംദാസ് പറഞ്ഞു.

ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍

'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ

'അമ്പത് വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ആളാണ് ഞാൻ, എന്റെ ഈ മൂന്ന് ചിത്രങ്ങൾ റീസ്റ്റോർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; മോഹൻലാൽ

'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

'സഹസംവിധായകനായത് ആ നടനെ കോപ്പിയടിക്കാൻ, 'ത​ഗ് ലൈഫി'ൽ കമൽ ഹാസനൊപ്പമുള്ള അവസരം നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്; ജയം രവി

SCROLL FOR NEXT