തൃത്താല മണ്ഡലം തിരിച്ചു പിടിക്കാനുള്ള നീക്കവുമായി സി.പി.എം.വി.ടി ബല്‍റാമിനെതിരെ എം.ബി രാജേഷ് ഉള്‍പ്പെടെയുള്ളവരെ സി.പി.എം പരിഗണിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയംഗവും ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ ചെയര്‍മാനുമായ പി.രാജേഷിന്റെ പേരാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. 2011ലാണ് ഇടതുമണ്ഡലമായിരുന്ന തൃത്താല നഷ്ടപ്പെട്ടത്. 2016ല്‍ വി.ടി ബല്‍റാം ഭൂരിപക്ഷം ഉയര്‍ത്തിയിരുന്നു.
യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ടെന്നതാണ് പി.രാജേഷിനെ പരിഗണിക്കാന്‍ കാരണം. ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ചുള്ള സാംസ്‌കാരിക സംഘടനയായ ജ്വാലയുടെ നേതൃത്വത്തിലുള്ള വ്യക്തി എന്നതും രാജേഷിന് മുന്‍തൂക്കം നല്‍കുന്നു. സി.പി.എം നേതാവും നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന പി.ഗോവിന്ദന്‍കുട്ടിയുടെ മകനാണ്.
പി.രാജേഷിന്റെ കുടുംബ ബന്ധങ്ങളും മണ്ഡലത്തില്‍ തുണയ്ക്കുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. നായര്‍,മുസ്ലീം വോട്ടുകള്‍ ലഭിച്ചാലേ വി.ടി ബല്‍റാമിനെ പരാജയപ്പെടുത്താനാകുകയുള്ളുവെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. അത്തരത്തിലുള്ള സ്ഥാനാര്‍ത്ഥികളെയായിരുന്നു തേടിയിരുന്നത്. രാജേഷിന് ഇത് കഴിയുമെന്നാണ് കണക്കുകൂട്ടല്‍.