Around us

ചടങ്ങുകളില്‍ അധ്യക്ഷന്‍ ആക്കുന്നില്ല, അര്‍ഹമായ പരിഗണനയില്ല, വീണ്ടും പരാതിയുമായി തൃശൂര്‍ മേയര്‍

ചടങ്ങുകളില്‍ അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന് തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്. കോര്‍പറേഷന്‍ പരിധിയിലെ ചടങ്ങുകളില്‍ അധ്യക്ഷന്‍ ആക്കുന്നില്ലെന്നാണ് പരാതി.

കൃത്യമായ പ്രോട്ടോകോള്‍ പാലിക്കുന്നില്ലെന്നും മേയര്‍ പരാതിപ്പെടുന്നു. എം.പിയും എം.എല്‍.എയും പ്രോട്ടോകോള്‍ അനുസരിച്ച് മേയര്‍ക്ക് താഴെയാണെന്നും എം.കെ വര്‍ഗീസ് മനോരമ ന്യൂസിനോട് പറഞ്ഞു.

ബോര്‍ഡിലെ ഫോട്ടോ ചെറുതായെന്ന കാരണത്താല്‍ എം. കെ വര്‍ഗീസ് സ്‌കൂളിലെ ചടങ്ങ് ബഹിഷ്‌കരിച്ചത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി എം.കെ വര്‍ഗീസ് രംഗത്തെത്തിയത്.

ഫോട്ടോ ചെറുതായതുകൊണ്ട് തന്നെയാണ് മടങ്ങിയതെന്നും മേയര്‍ പദവിയെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഇതുപോലെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സല്യൂട്ട് ചെയ്യാത്തതിന്റെ പേരില്‍ പ്രതികരിച്ചത് വിവാദമായിരുന്നു. സല്യൂട്ട് നല്‍കിയില്ലെന്ന പരാതിയില്‍ ഡിജിപി മറുപടി നല്‍കിയില്ലെന്നും ഡിജിപിക്ക് വീണ്ടും കത്തയക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

ടാന്‍സാനിയയിലെ ആ സ്‌കൂളില്‍ കിണര്‍ നിര്‍മിച്ചത് മറക്കാനാവില്ല, വെള്ളമെത്തിയപ്പോള്‍ കുട്ടികള്‍ ഓടിയെത്തി; ദില്‍ഷാദ് യാത്രാടുഡേ

'ഹലോ മമ്മി' തന്നത് ആത്മവിശ്വാസം, ഇനിയൊരു സിനിമയുണ്ടാകുമോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് അത് സംഭവിച്ചത് : ഐശ്വര്യ ലക്ഷ്മി

ഫഹദിന് സ്വന്തം അഭിനയം മികച്ചതാണെന്ന വിശ്വാസമില്ല, അഭിനയം നന്നാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഷാനു എപ്പോഴും നടത്തുന്നത്: നസ്രിയ

'ഗെറ്റ് മമ്മിഫൈഡു'മായി അദ്രി ജോയും അശ്വിൻ റാമും, 'ഹലോ മമ്മി'യുടെ പ്രൊമോ സോങ്

രാജുവേട്ടൻ മെസേജ് അയച്ചു പറഞ്ഞു ടൊവിനോയ്ക്ക് സന്തോഷമായി എന്ന്, അവൻ എന്നോട് പകരം വീട്ടിയതാണ്: ബേസിൽ ജോസഫ്

SCROLL FOR NEXT