Around us

ഐഷ ഉയര്‍ത്തിയതിനേക്കാള്‍ രൂക്ഷ വിമര്‍ശനം പ്രഫുല്‍ കെ പട്ടേല്‍ അര്‍ഹിക്കുന്നുണ്ട്; ഐഷ സുല്‍ത്താനയക്ക്ക് പിന്തുണയുമായി ഡോ.തോമസ് ഐസക്

തിരുവനന്തപുരം: ഐഷ സുല്‍ത്താനയെ പിന്തുണച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ഡോ.തോമസ് ഐസക്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ബിജെപിയുടെ ഭീരുത്വത്തിന്റെ തെളിവാണെന്ന് തോമസ് ഐസക് പറഞ്ഞു.

സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നത് രാജ്യദ്രോഹമാണെങ്കില്‍, രാജ്യദ്രോഹികളെക്കൊണ്ട് ഇന്ത്യ നിറയാന്‍ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഐഷ സുല്‍ത്താനയ്ക്ക് എല്ലാ പിന്തുണയും അഭിവാദ്യങ്ങളും നേരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ ചുമത്തിയ

രാജ്യദ്രോഹക്കുറ്റം ബിജെപിയുടെ ഭീരുത്വത്തിന്റെ തെളിവാണ്. കേസിനെ ഭയമില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിഷേധിക്കുന്നവരുടെ വായടപ്പിക്കാന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന കലാപരിപാടി ആരംഭിച്ചത് ബ്രിട്ടീഷ് സര്‍ക്കാരാണ്.

ബ്രിട്ടീഷുകാരെ വിമര്‍ശിച്ചത് ലേഖനമെഴുതിയതിന്റെ പേരില്‍ ഗാന്ധിജിയ്‌ക്കെതിരെ ചുമത്തിയ കുറ്റമാണിത്. ഗോഡ്‌സെയുടെയും സവര്‍ക്കറുടെയും പിന്മുറക്കാരും ബ്രിട്ടീഷുകാരുടെ പാത പിന്തുടരുന്നതില്‍ അത്ഭുതമെന്ത്? സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നത് രാജ്യദ്രോഹമാണെങ്കില്‍, രാജ്യദ്രോഹികളെക്കൊണ്ട് ഇന്ത്യ നിറയാന്‍ പോവുകയാണ്.

ഐഷ സുല്‍ത്താന ഉയര്‍ത്തിയതിനേക്കാള്‍ രൂക്ഷമായ വിമര്‍ശനം പ്രഫുല്‍ പട്ടേല്‍ അര്‍ഹിക്കുന്നുണ്ട്. കോവിഡ് ഒന്നാം വ്യാപന കാലത്ത് ലക്ഷദ്വീപില്‍ ഒരു രോഗിപോലും ഉണ്ടായില്ല. കാരണം ദ്വീപിലേയ്ക്കുവരുന്ന എല്ലാവരും ക്വാറന്റൈനില്‍ കഴിഞ്ഞേ കപ്പിലില്‍ കയറാന്‍ അനുവാദം നല്‍കിയിരുന്നുള്ളൂ. എന്നാല്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ഒരു കാരണവും പറയാതെ, ഒരാളോടും ചര്‍ച്ച ചെയ്യാതെ ഈ നിബന്ധന മാറ്റി.

അങ്ങനെയാണ് കോവിഡ് ലക്ഷദ്വീപില്‍ എത്തിയത്. ഇതുവരെ 9000 പേര്‍ രോഗികളായി. ഇതുപറഞ്ഞ് ദ്വീപുകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. താന്‍ നടപ്പാക്കുന്ന ഭ്രാന്തന്‍ നയങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ലോക്ഡൗണിനെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ അഡ്മിനിസ്‌ട്രേറ്ററുടെ കൈയ്യില്‍ കോവിഡ് ജനങ്ങള്‍ക്കെതിരെയുള്ള ഒരു ബയോവെപ്പണായി. ഇതുതന്നെയാണോ ഐഷ ഉദ്ദേശിച്ചതെന്ന് എനിക്ക് അറിയില്ല. പക്ഷെ, എന്റെ വായന ഇതാണ്.

സുപ്രിംകോടതി രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനെക്കുറിച്ചു പറഞ്ഞതൊന്നും ലക്ഷദ്വീപ് ഭരണകൂടത്തിനു ബാധകമല്ല എന്നാണു ഭാവം. അവിടുത്തെ തട്ടിക്കുട്ട് ബിജെപിയുടെ പ്രസിഡന്റ് പരാതി കൊടുക്കുന്നു. പൊലീസ് എഫ്‌ഐആര്‍ ഇടുന്നു. എന്നാല്‍ ഐഷ പ്രഖ്യാപിക്കുന്നു:

ഒറ്റുകാരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതും ഒന്നാണ് ഭയം...

തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത്

എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്...

ഈസ്റ്റിന്ത്യാ കമ്പനിയും വിക്ടോറിയാ രാജ്ഞിയും ഇന്ത്യയെ അടക്കിഭരിച്ചതുപോലെ വാണരുളാം എന്നാണ് ബിജെപിയുടെ മോഹം എന്നു തോന്നുന്നു. ദേശാഭിമാനപ്രചോദിതരായി തെരുവിലിറങ്ങിയ രാജ്യസ്‌നേഹികളെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ എടുത്തു പ്രയോഗിച്ച അടവുകളെല്ലാം മുറ തെറ്റാതെ നരേന്ദ്രമോദിയും അനുവര്‍ത്തിക്കുന്നുണ്ട്.

പക്ഷേ, അന്തിമ വിജയം ബ്രിട്ടീഷുകാര്‍ക്കായിരുന്നില്ല. അത് ഓര്‍മ്മ വെയ്ക്കുന്നത് നല്ലതാണ്. തോക്കും ലാത്തിയും കേസും കോടതിയുമൊക്കെ ആവുംമട്ട് പ്രയോഗിച്ചിട്ടും സ്വാതന്ത്ര്യസമരം വിജയിക്കുക തന്നെ ചെയ്തു. അതുപോലെ തന്നെയാണ് ഈ ദുര്‍ഭരണവും. പൊരുതി നേടിയ സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിനും രാജ്യത്തിന് മടിയൊന്നുമുണ്ടാകില്ല.

ഐഷ സുല്‍ത്താനയ്ക്ക് എല്ലാ പിന്തുണയും അഭിവാദ്യങ്ങളും നേരുന്നു.

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

SCROLL FOR NEXT