തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിയ സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പുനഃപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കി.
ഡിഎംഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളുണ്ടാകുകയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ചായിരുന്നു ഡോക്ടര്‍മാരുടെ സമരം. മുഴുവന്‍ മെഡിക്കല്‍ കോളേജിലെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ച് ഡോക്ടര്‍മാര്‍ ഇന്ന് സമരത്തിലായിരുന്നു.
തിരുവനന്തപുരത്തെ നോഡല്‍ ഓഫീസര്‍ ഡോ അരുണയെ സസ്‌പെന്‍ഡ് ചെയ്തതാണ് പ്രതിഷേധിത്തിന് ഇടയാക്കിയത്. സംസ്ഥാനത്തെ മുഴുവന്‍ നോഡല്‍ ഓഫീസര്‍മാരും പദവി രാജിവെച്ചിരുന്നു.