Around us

തിരഞ്ഞു, കണ്ടെത്തി, വൈറലാക്കി ; ആര്‍സിബി വിജയത്തിനപ്പുറം ആരാധകശ്രദ്ധ കവര്‍ന്ന സുന്ദരി 

THE CUE

സണ്‍റൈസേര്‍സ് ഹൈദരാബാദിനെതിരെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ത്രസിപ്പിക്കുന്ന വിജയമാണ് കഴിഞ്ഞ ദിവസം നേടിയത്. നാല് പന്തുകളും നാല് വിക്കറ്റുകളും ശേഷിക്കെ 175 റണ്‍സ്് വിജയലക്ഷ്യം ംഗളൂരു മറികടന്നു. അത്യന്തം ആവേശകരമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു മത്സരം. ഗ്യാലറികള്‍ ഇളകിമറിയുന്നുണ്ടായിരുന്നു. തോല്‍വികളുടെ പേരില്‍ തുടരെ പഴികേള്‍ക്കുന്ന ആര്‍സിബിയുടെ വിജയം ആരാധകര്‍ക്ക് വലിയൊരളവ് ആശ്വാസമായി. അവരത് ആഘോഷമാക്കുകയും ചെയ്തു.

അക്കൂട്ടത്തില്‍ ഗ്യാലറിയില്‍ ആവേശ പ്രകടനങ്ങള്‍ കാഴ്ചവെച്ച പെണ്‍കുട്ടി ഒറ്റരാത്രി കൊണ്ട് സോഷ്യല്‍മീഡിയ കീഴടക്കിയിരിക്കുകയാണ്. ദീപിക ഘോസെ എന്ന ആര്‍സിബി ആരാധികയാണ് ബംഗളൂരുവിന്റെ വിജയത്തിനപ്പുറം നെറ്റിസണ്‍സിന്റെ ശ്രദ്ധകവര്‍ന്നത്. ബംഗളൂരുവിന്റെ വിജയത്തിലേക്കുള്ള കുതിപ്പിന്റെ ഓരോ ഘട്ടത്തിലും ഗ്യാലറിയില്‍ ടീമിന്റെ കൊടി വീശി ചുവടുവെയ്ക്കുകയായിരുന്നു യുവതി. വിരാട് കോഹ്‌ലിയുടെ പട സണ്‍റൈസേര്‍സിനെ പരാജയപ്പെടുത്തിയ മുഹൂര്‍ത്തവും തകര്‍ത്താഘോഷിച്ചു ദീപിക ഘോസെ.

ക്യാമറാ കണ്ണുകള്‍ ദീപികയുടെ ചുവടുകള്‍ ഒപ്പിയെടുത്തു. ചുവന്ന ഓഫ് ഷോള്‍ഡര്‍ ടോപ്പിലും ജീന്‍സിലുമായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ വൈകാതെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആരാണ് ഈ സുന്ദരിയെന്ന് അന്വേഷണങ്ങളായി. ഒടുവിലിപ്പോള്‍ ഒറ്റരാത്രികൊണ്ട് ലക്ഷക്കണക്കിനാളുകളാണ് ദീപികയെ പിന്‍തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ദീപികയെ ഇപ്പോള്‍ നാലുലക്ഷത്തിലേറെ പേര്‍ പിന്‍തുടരുന്നു. ഇത്തരത്തില്‍ മറ്റ് സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഇവര്‍ക്ക് ആരാധകര്‍ ഏറിവരികയാണ്. അതിനപ്പുറം നിരവധി ഫാന്‍ ക്ലബ്ബുകളും പിറവിയെടുത്തുകഴിഞ്ഞു.

ആരാണ് ദീപിക ഘോസെ ?

മുംബൈ സ്വദേശിയാണ് ദീപിക. കാലിഫോര്‍ണിയയിലെ സ്‌ക്രിപ്‌സ് കോളജില്‍ നിന്ന് നൃത്തത്തില്‍ പ്രാവീണ്യം നേടി. ജാസ്, ഹിപ് ഹോപ്,ആഫ്രിക്കന്‍ ഡാന്‍സ്, ബാലെറ്റ്, തുടങ്ങിയ ഇനങ്ങളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ലോകത്താകമാനം ഒട്ടനവധി വേദികളും ഇതിനോടകം പിന്നിട്ടു. ലോകപ്രശസ്തമായ മാര്‍ത്ത ഗ്രഹാം ഡാന്‍സ് കമ്പനിയുടെ വേദിയിലും നൃത്തമവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ വാഷിങ്ടണ്‍ സര്‍വ്വകലാശാലയുടെ പാരീസ് കേന്ദ്രത്തില്‍ നൃത്താഭ്യാസം തുടരുന്നുണ്ട്. ഇന്ത്യന്‍ പരമ്പരാഗത നൃത്ത ഇനങ്ങള്‍ക്ക് പുറമെ വിദേശ ഇനങ്ങള്‍ കൂടി സ്വായമത്തമാക്കി ശ്രദ്ധനേടിയിട്ടുണ്ട് ദീപിക. ഇന്ത്യയില്‍ മുംബൈ,ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് നൃത്തം അഭ്യസിച്ചത്. സ്വന്തമായി നൃത്തസംവിധാനവും നിര്‍വഹിക്കുന്നു.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലനവും നല്‍കിവരുന്നു.

അതേസമയം ഒറ്റരാത്രി കൊണ്ട് ട്രോളുകളിലും ഇടം നേടിയിട്ടുണ്ട് ദീപിക. കളിയില്‍ ശ്രദ്ധയൂന്നാതെ ഗ്യാലറയിലെ സുന്ദരിമാരെ തിരയുന്ന ഫോട്ടോ-വീഡിയോഗ്രാഫര്‍മാര്‍ക്കെതിരെയാണ് ട്രോള്‍. അതേസമയം കണ്ണിറുക്കലിലൂടെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ച പ്രിയ വാര്യരെയും ദീപികയെയും ചേര്‍ത്തുവെച്ചുള്ള മീമുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT