Around us

'അടുത്ത തമാശ', മോദി ഏറ്റവും മികച്ച ജനാധിപത്യ നേതാവെന്ന അമിത്ഷായുടെ പ്രസ്താവനയെ പരിഹസിച്ച് ടെന്നീസ് ഇതിഹാസം മാര്‍ട്ടിന

പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും മികച്ച ജനാധിപത്യ നേതാവാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയെ പരിഹസിച്ച് ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരത്തിലോവ. 'എന്റെ അടുത്ത തമാശ', എന്ന കുറിപ്പോടെയായിരുന്നു അമിത്ഷായുടെ പ്രസ്താവന സംബന്ധിച്ച വാര്‍ത്ത മാര്‍ട്ടിന ട്വീറ്റ് ചെയ്തത്.

മോദി വ്യക്തികളുടെ അഭിപ്രായങ്ങള്‍ മാനിക്കുന്ന വ്യക്തിയാണ്, അതുകൊണ്ടുതന്നെ അദ്ദേഹം സ്വേച്ഛാധിപതിയാണെന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥമില്ലെന്നും, താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ജനാധിപത്യ നേതാവാണ് മോദിയെന്നുമായിരുന്നു അമിത്ഷാ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്.

പൊതു മണ്ഡലത്തില്‍ തന്റെ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന മോദിയുടെ പ്രവര്‍ത്തനങ്ങളെയും അമിത്ഷാ പുകഴ്ത്തിയിരുന്നു. മോദി കുറച്ച് മാത്രം സംസാരിക്കുകയും മറ്റുള്ളവരെ ക്ഷമയോട കേട്ടിരിക്കുകയും ചെയ്യും. ഏറ്റവും ജനാധിപത്യ രീതിയിലാണ് മോദി മന്ത്രി സഭ നടത്തിക്കൊണ്ടു പോകുന്നത്. ഒരു സഭയ്ക്കകത്ത് സംസാരിച്ചത് പൊതുജനങ്ങള്‍ക്ക് ചോര്‍ന്നു കിട്ടില്ല. അതിനാല്‍ തന്നെ എല്ലാ തീരുമാനവും അദ്ദേഹമാണ് എടുക്കുന്നത് എന്നത് തെറ്റായ അനുമാനമാണ്. അദ്ദേഹം എല്ലാവരുമായും ചര്‍ച്ച ചെയ്യുകയും എല്ലാവരെയും കേള്‍ക്കുകയും ചെയ്യും. ഗുണവും ദോഷവും വിലയിരുത്തും. ഇങ്ങനെയാണ് മോദി അന്തിമ തീരുമാനമെടുക്കുന്നതെന്നും അമിത്ഷാ പറഞ്ഞിരുന്നു.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT