Around us

പീഡന പരാതി; ടാറ്റു സ്റ്റുഡിയോ ഉടമ അറസ്റ്റില്‍

ടാറ്റു ചെയ്യാന്‍ വന്ന യുവതികളെ പീഡിപ്പിച്ച കേസില്‍ ടാറ്റു സ്റ്റുഡിയോ ഉടമ പി.എസ് സുജീഷ് അറസ്റ്റില്‍. ശനിയാഴ്ച വൈകുന്നേരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ ആറ് യുവതികള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. രാത്രിയോടെ ഇയാളെ ചേരാനല്ലൂര്‍ സ്റ്റേഷനില്‍ എത്തിച്ചു. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകളാണ് സുജീഷിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വയ കൊച്ചി (via kochi) വഴിയാണ് ആറ് പേര്‍ പൊലീസിനെ സമീപിച്ചത്. ആരോപണം ഉന്നയിച്ച മുഴുവന്‍ പേരും പൊലീസില്‍ പരാതി നല്‍കിയാല്‍ കേസിന് കൂടുതല്‍ ബലമാകുമെന്ന് പെണ്‍കുട്ടികളുടെ അഭിഭാഷകനായ രഗില്‍ ദ ക്യുവിനോട് പറഞ്ഞു.

പൊലീസ് സ്വമേധയാ കേസെടുത്തത് കൊണ്ട് കേസിന് ബലമുണ്ടാകില്ല, പരാതിക്കാര്‍ ഉറച്ച് നിന്നാല്‍ മാത്രമേ കേസിന് ബലമാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ടെന്നും രഗില്‍.

ഗുരുതര സ്വഭാവമുള്ള കേസായി കണ്ടാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ദ ക്യുവിനോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ കൂടുതല്‍ പേര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അവര്‍ മുന്നോട്ട് വന്ന് പരാതി നല്‍കാന്‍ തയ്യാറകണം. രഹസ്യസ്വഭാവത്തിലുള്ള കേസായി തന്നെയായിരിക്കും പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇങ്ക്‌ഫെക്റ്റഡ് ടാറ്റുവിലെ സുജീഷ് പി.യ്‌ക്കെതിരെ റെഡിറ്റിലൂടെയാണ് ആദ്യം ആരോപണം പുറത്തുവരുന്നത്. ടാറ്റു ചെയ്യുന്നതിനിടെ താന്‍ നേരിട്ട ക്രൂരമായ റേപ്പിനെ കുറിച്ച് പതിനെട്ടു വയസുള്ള പെണ്‍കുട്ടി പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നത്.

സൂപ്പർ സ്റ്റാറിനൊപ്പം തമിഴിലെ ഹിറ്റ് സംവിധാനകന്റെ പ്രൊജക്ട് നിരസ്സിച്ചാണ് ഈ സീരീസ് ഞാൻ തെരഞ്ഞെടുത്തത്; റഹ്മാൻ

'കാരവാനിലേക്ക് കയറി നോക്കിയപ്പോൾ പുകപടലങ്ങൾക്കുള്ളിൽ ഇരിക്കുന്ന ആ നടനെയാണ് കണ്ടത്'; സിനിമയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് ഭാ​ഗ്യലക്ഷ്മി

'ഞാൻ സിനിമ കാണുന്നത് നിർത്തിയിട്ട് ഏഴ് വർഷത്തോളമായി, സിനിമയല്ല സീരീസാണ് എനിക്ക് ഇഷ്ടം'; സുഹാസിനി മണിരത്നം

ചില ക്ലാസിക് സിനിമകൾ ക്ലാസിക്കായി തന്നെ നിലനിൽക്കണം, അവയുടെ റീമേക്കിനോട് താല്പര്യമില്ല; റഹ്മാൻ

'പണി മികച്ച ചിത്രം, ടീമിനൊപ്പം പ്രവർത്തിക്കാനായതിൽ‌ അഭിമാനം'; ജോജു ജോർജിന്റെ ആദ്യ സംവിധാന ചിത്രത്തെ അഭിനന്ദിച്ച് സന്തോഷ് നാരായണൻ

SCROLL FOR NEXT