ടാറ്റ ലിറ്ററേച്ചര്‍ ലൈവ് ഫെസ്റ്റിവലില്‍ നിന്ന് നോം ചോംസ്‌കിയുടെയും വിജയ് പ്രസാദിന്റെയും ചര്‍ച്ച റദ്ദാക്കി. സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് ഇരുവരും വെള്ളിയാഴ്ച രാത്രി പ്രസ്താവന ഇറക്കിയിരുന്നു.
വെള്ളിയാഴ്ച രാത്രി 9 മണിക്കായിരുന്നു നോം ചോംസ്‌കിയുടെയും വിജയ് പ്രസാദിന്റെയും ചര്‍ച്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരിപാടിക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് ചര്‍ച്ച റദ്ദ് ചെയ്തതായി സംഘാടകര്‍ അറിയിക്കുകയായിരുന്നു. അപ്രതീക്ഷിത സാഹചര്യങ്ങള്‍ കാരണം ചര്‍ച്ച റദ്ദാക്കുന്നുവെന്നാണ് ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
'ഫെസ്റ്റിവല്‍ ഡയറക്ടറായ അനില്‍ ധര്‍ക്കറും ടാറ്റയും തങ്ങളുടെ പരിപാടികള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ക്കറിയില്ല. നമുക്ക് കാരണങ്ങള്‍ ഊഹിക്കാനും, ഇത് സെന്‍സര്‍ഷിപ്പാണോയെന്ന് ചോദിക്കാനുമേ സാധിക്കൂ', നോം ചോംസ്‌കിയും വിജയ് പ്രസാദും പ്രതികരിച്ചു.