Around us

'ഞാന്‍ എന്റെ കുടുംബത്തില്‍ നിന്ന് കൊണ്ടുവരും ഒരു കോടി', തോല്‍പ്പിച്ചാലും മാര്‍ക്കറ്റ് നവീകരിക്കാമെന്ന് സുരേഷ് ഗോപി

തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചാലും തോല്‍പ്പിച്ചാലും തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഇത്രയും കാലം ഭരിച്ചവരെ നാണം കെടുത്തുമെന്നും പ്രചരണയോഗത്തില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി.

സുരേഷ് ഗോപിയുടെ പ്രസംഗം

ശക്തന്‍ മാര്‍ക്കറ്റില്‍ പോയി അവിടെ മാംസം, മല്‍സ്യം പച്ചക്കറി വില്‍ക്കുന്ന കച്ചവടക്കാരെ കണ്ടു, ഏറ്റവും വലിയ പ്രത്യേകത, ബീഫ് വില്‍ക്കുന്ന ഒരു കടയില്‍ പോയാണ് ഞാന്‍ പറഞ്ഞത് ഈ അവസ്ഥ മാറ്റിത്തരുമെന്ന്. എന്നെ ജയിപ്പിച്ചാല്‍ എം.എല്‍.എ ഫണ്ട് അഞ്ച് കോടിയില്‍ നിന്ന് ഒരു കോടിയെടുത്ത് ഒരു മോഡല്‍ ഞാന്‍ ചെയ്തുകാണിക്കും. ഇത്രയും കാലം കേരളം ഭരിച്ച ഭരണപുംഗവന്‍മാരെ നാണം കെടുത്തും. അത് ഞാന്‍ പറയുന്നുവെങ്കില്‍ എനിക്കതിനുള്ള നട്ടെല്ല്ുണ്ടെന്ന് ഞാന്‍ കാണിക്കും.

ഇനി നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെന്ന് വെക്കുക, ഞാന്‍ എംപിയാണ്. കോവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്പോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതില്‍ നിന്നും ഒരുകോടി എടുത്ത് ഞാനീ മോഡല്‍ അവിടെ സൃഷ്ടിക്കും.

ഇവിടെ രണ്ടാം തവണയും തോറ്റതിന്റെ പശ്ചാത്തലത്തില്‍ ഈ പണിക്ക് വേണ്ടെന്ന് വച്ച് ഇറക്കിവിട്ടാല്‍ ഞാന്‍ എന്റെ കുടുംബത്തില്‍ നിന്നും ഒരുകോടി എടുത്ത് ചെയ്യും. ഒരു സിപിഎംസിപിഐകാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട. ടൈഗര്‍ സിനിമയില്‍ എന്റെ ഡയലോഗുണ്ട്. ഞാന്‍ വെറും ഇതാണെന്ന് കരുതിയോ?. വെല്ലുവിളിക്കുകയാണ്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT