Around us

ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്; ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ കേസില്‍ പൊട്ടിത്തെറിച്ച് സുപ്രീംകോടതി 

THE CUE

ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്ങ് സെന്‍ഗാര്‍ പ്രതിയായ ഉന്നാവോ പീഡനക്കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. കേസ് ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണം. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കാനും സിബിഐക്ക് കോടതി നിര്‍ദേശം നല്‍കി.

ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റാനാകുമോയെന്നും കോടതി ചോദിച്ചു.

കേസിന്റെ വിചാരണ ഉത്തരപ്രദേശിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റുമെന്ന് കേസ് പരിഗണിച്ച ഘട്ടത്തില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറിയിച്ചിരുന്നു. വിചാരണ ദില്ലിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഇതിനായി ഹര്‍ജി നല്‍കിയത്. സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി സുപ്രീംകോടതിക്ക് കത്തയച്ചിരുന്നു.

കേസിലെ പ്രതിയായ ബിജെപി എം എല്‍ എ കുല്‍ദീപ് സിങ്ങ് സെന്‍ഗാറിന്റെ അനുയായികള്‍ കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജീവന്‍ അപകടത്തിലാണെന്നും അറിയിച്ചുള്ളതായിരുന്നു കത്ത്. ജൂലൈ 12 നാണ് പെണ്‍കുട്ടി ചീഫ് ജസ്ററിസിന് കത്തയച്ചത്. ഭീഷണിപ്പെടുത്തിയവരുടെ വിവരങ്ങളും ദൃശ്യങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണ വിവരങ്ങള്‍ പുറത്ത് വിടരുതെന്നും സുപ്രീംകോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT