Around us

‘എഫ്‌ഐആര്‍ റദ്ദാക്കില്ല,സിബിഐ അന്വേഷണവുമില്ല’; അര്‍ണബിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി 

THE CUE

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരുടെ ബഞ്ചാണ് അര്‍ണബിന്റെ വാദങ്ങള്‍ നിരസിച്ചത്. മാധ്യമസ്വാതന്ത്ര്യം മൗലിക അവകാശമാണ്. എന്നാല്‍ അര്‍ണബിന്റെ പരാമര്‍ശം അതിന്റെ പരിധിയില്‍പ്പെടില്ല. ഇതില്‍ പ്രത്യേകമായ അന്വേഷണം വേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അറസ്റ്റില്‍ നിന്ന് അര്‍ണബ് ഗോസ്വാമിയുടെ ഇടക്കാല സംരക്ഷണം മൂന്നാഴ്ച സുപ്രീം കോടതി നീട്ടിയിട്ടുണ്ട്. അര്‍ണബിനെതിരായ പരാതികള്‍ ഒറ്റക്കേസ് ആയി അന്വേഷിക്കാനും കോടതി ഉത്തരവിട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് അര്‍ണബിന് വേണ്ടി ഹാജരായത്.

പാല്‍ഘര്‍ ആള്‍ക്കൂട്ടക്കൊലപാതകം വിഷയമായ റിപ്പബ്ലിക് ടിവി ചര്‍ച്ചയ്ക്കിടെയാണ് അര്‍ണബ്, സോണിയ ഗാന്ധിക്കെതിരെ വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തിയത്.ഹിന്ദു സന്യാസിമാര്‍ക്ക് പകരം മുസ്ലിം പണ്ഡിതരോ കിസ്ത്യന്‍ പുരോഹിതരോ കൊല്ലപ്പെട്ടിരുന്നെങ്കില്‍ സോണിയ മിണ്ടാതിരിക്കുമോ. ഇറ്റലിക്കാരിയായ സോണിയ ഗാന്ധി മൗനം പാലിക്കുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാരുള്ള ഇടത്ത് ഹിന്ദു സന്യാസിമാര്‍ കൊല്ലപ്പെട്ടതില്‍ അവര്‍ക്ക് സന്തോഷമുണ്ട്. മഹാരാഷ്ട്രയില്‍ ഹിന്ദുക്കളെ തല്ലിക്കൊല്ലുന്നുണ്ടെന്ന് അവര്‍ ഇറ്റലിയിലേക്ക് റിപ്പോര്‍ട്ട് അയയ്ക്കും. ഇറ്റലിയില്‍ നിന്ന് ഇതിന് സോണിയയ്ക്ക് അഭിനന്ദനം ലഭിക്കുമെന്നുമാണ് ചര്‍ച്ചയ്ക്കിടെ പരാമര്‍ശിച്ചത്. ഹിന്ദുക്കള്‍ ഇതെല്ലാം കേട്ട് മിണ്ടാതിരിക്കുമെന്ന് തോന്നുണ്ടോയെന്നും പരാമര്‍ശിച്ചിരുന്നു.

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT