Around us

'പ്രസവിച്ചകുഞ്ഞിനെ തേടി ഒരമ്മ ആറുമാസമായി അലയുന്നത് പ്രബുദ്ധകേരളത്തിലാണ്, ഗോത്രനീതി നിലനിര്‍ത്താനെങ്കില്‍ എന്തിനാണ് വനിതാ കമ്മീഷന്‍?'

പ്രസവിച്ച് മൂന്നാം ദിവസം യുവതിയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി ഉപേക്ഷിച്ചുവെന്ന സംഭവത്തില്‍ പ്രതികരണവുമായി സാമൂഹ്യപ്രവര്‍ത്തക സുധ മേനോന്‍. ഒരമ്മ താന്‍ പ്രസവിച്ച കുഞ്ഞിനെ തേടി ആറുമാസമായി അലയുന്നത് പ്രബുദ്ധ കേരളത്തിലാണെന്ന് സുധ മേനോന്‍ വിമര്‍ശിക്കുന്നു. ഗോത്രനീതി നിലനിര്‍ത്താന്‍ വേണ്ടി ആണെങ്കില്‍ എന്തിനാണ് നമുക്ക് വനിതാകമ്മിഷനും നിരവധി വനിതാ നേതാക്കളുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.

തിരുവനന്തപുരം സ്വദേശിയായ അനുപമയായിരുന്നു മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പ്രസവ ശേഷം ഒക്ടോബര്‍ 22ന് ആശുപത്രിയില്‍ നിന്ന് വരുന്ന വഴി സഹോദരിയുടെ വിവാഹ ശേഷം കുഞ്ഞിനെ തിരികെ തരാമെന്ന് വാഗ്ദാനം ചെയ്താണ് തന്റെ പക്കല്‍ നിന്ന് കുഞ്ഞിന് ബലമായി പിടിച്ചുവാങ്ങിയതെന്ന് അനുപമ ദ ക്യുവിനോട് പറഞ്ഞിരുന്നു. പരാതിയില്‍ കഴിഞ്ഞ ദിവസമാണ് അനുപമയുടെ അച്ഛനും പേരൂര്‍ക്കട സി.പി.ഐ.എം നേതാവുമായ ജയചന്ദ്രന്‍, അമ്മ, സഹോദരി, സഹോദരി ഭര്‍ത്താവ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.

അനുപമക്ക് സ്വന്തം അച്ഛനില്‍ നിന്നും പോലീസില്‍ നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും നീതി കിട്ടിയില്ലെന്ന് സുധ മേനോന്‍ പറയുന്നു. 'ഗര്‍ഭസ്ഥശിശുവിനെ 'ദുരഭിമാനക്കൊല' ചെയ്യാന്‍ തീരുമാനിച്ച മാതാ-പിതാക്കള്‍ ആണ് ഇടതുപക്ഷവും പുരോഗമനവും പറയുന്നത് എന്നോര്‍ക്കണം. അതേ മാതാപിതാക്കള്‍ തന്നെയാണ് പിഞ്ചുകുഞ്ഞിനെ അമ്മയില്‍ നിന്നും അകറ്റിയതും. അച്ഛനും അമ്മയും ഉള്ള കുഞ്ഞിനെ അവരില്‍ നിന്നും മാറ്റി അനാഥാലയത്തില്‍ ഏല്‍പ്പിക്കുന്നത് എത്ര ഗുരുതരമായ കുറ്റവും കുഞ്ഞിനോടുള്ള നീതി നിഷേധവുമാണ്! എന്നിട്ടും, നമ്മുടെ എല്ലാ ഭരണ സംവിധാനങ്ങളും ഒന്നടങ്കം മൗനം പാലിക്കുന്നു. മുഖം തിരിക്കുന്നു. എന്ത് ന്യായമാണിത്?'

സ്ത്രീപക്ഷം എന്ന് പറയുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ കുറെ സ്ത്രീകളെ സംഘടനാഭാരവാഹികളും, പ്രതിനിധികളും ആക്കുന്നതും അത് ആഘോഷിക്കുന്നതും മാത്രമല്ല. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് അവളുടെ ഇഷ്ടപ്രകാരം അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നല്‍കുന്നതും അത് സംരക്ഷിക്കുന്നതും കൂടി ആണ്. ഗോത്രനീതി നിലനിര്‍ത്താന്‍ വേണ്ടി ആണെങ്കില്‍ എന്തിനാണ് നമുക്ക് വനിതാകമ്മിഷനും നിരവധി വനിതാ നേതാക്കളുമെന്നും സുധ മേനോന്‍ ചോദിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഒരമ്മ താന്‍ പ്രസവിച്ച കുഞ്ഞിനെ തേടി ആറുമാസമായി അലയുന്നത് പ്രബുദ്ധകേരളത്തില്‍ ആണ്. മുഖ്യമന്ത്രി, വനിതാകമ്മിഷന്‍, പോലീസ് സ്റ്റേഷനുകള്‍, പാര്‍ട്ടി ഓഫീസ്...അവരിനി കുട്ടിയെ തിരിച്ചു കിട്ടാന്‍ വേണ്ടി പോകാത്ത ഇടമില്ല. തട്ടാത്ത വാതിലുകള്‍ ഇല്ല.

എന്നിട്ടും, അനുപമക്ക് സ്വന്തം അച്ഛനില്‍ നിന്നും പോലീസില്‍ നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും നീതി കിട്ടിയില്ല. ഗര്‍ഭസ്ഥശിശുവിനെ 'ദുരഭിമാനക്കൊല' ചെയ്യാന്‍ തീരുമാനിച്ച മാതാ-പിതാക്കള്‍ ആണ് ഇടതുപക്ഷവും പുരോഗമനവും പറയുന്നത് എന്നോര്‍ക്കണം. അതേ മാതാപിതാക്കള്‍ തന്നെയാണ് പിഞ്ചുകുഞ്ഞിനെ അമ്മയില്‍ നിന്നും അകറ്റിയതും. അച്ഛനും അമ്മയും ഉള്ള കുഞ്ഞിനെ അവരില്‍ നിന്നും മാറ്റി അനാഥാലയത്തില്‍ ഏല്‍പ്പിക്കുന്നത് എത്ര ഗുരുതരമായ കുറ്റവും കുഞ്ഞിനോടുള്ള നീതി നിഷേധവുമാണ്! എന്നിട്ടും, നമ്മുടെ എല്ലാ ഭരണ സംവിധാനങ്ങളും ഒന്നടങ്കം മൗനം പാലിക്കുന്നു. മുഖം തിരിക്കുന്നു. എന്ത് ന്യായമാണിത്?

അനുപമക്കു നീതി കിട്ടണം. സ്ത്രീപക്ഷം എന്ന് പറയുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ കുറെ സ്ത്രീകളെ സംഘടനാഭാരവാഹികളും, പ്രതിനിധികളും ആക്കുന്നതും അത് ആഘോഷിക്കുന്നതും മാത്രമല്ല. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് അവളുടെ ഇഷ്ടപ്രകാരം അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നല്‍കുന്നതും അത് സംരക്ഷിക്കുന്നതും കൂടി ആണ്. ഗോത്രനീതി നിലനിര്‍ത്താന്‍ വേണ്ടി ആണെങ്കില്‍ എന്തിനാണ് നമുക്ക് വനിതാകമ്മിഷനും നിരവധി വനിതാ നേതാക്കളും?

നമ്മള്‍ അനുപമയോടൊപ്പം ഉപാധികള്‍ ഇല്ലാതെ, ചോദ്യങ്ങള്‍ ഇല്ലാതെ കൂടെ നില്‍ക്കേണ്ട സമയമാണിത്. അവര്‍ക്കു അവരുടെ കുട്ടിയെ തിരികെ കിട്ടും വരെ..'

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT