ബാലുശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയതിന്റെ പേരില്‍ നടക്കുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ തള്ളി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.
തങ്ങള്‍ക്ക് യൂണിഫോം കംഫര്‍ട്ടബിള്‍ ആണെന്നും കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നും സ്‌കൂളിലെ കുട്ടികള്‍.
''പുതിയ യൂണിഫോമാണിത്. യൂണിഫോമില്‍ വളരെ കംഫര്‍ട്ടബിളായി തോന്നുന്നുണ്ട്. ചുരിദാറൊക്കെ വെച്ച് തോന്നുമ്പോള്‍ ഫ്‌ളക്‌സിബിളായി തോന്നുണ്ട്,'' ഞങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് യൂണിഫോം തൈയ്പ്പിക്കാം എന്ന് തന്നെയാണ് സ്‌കൂളില്‍ നിന്ന് പറഞ്ഞതെന്ന് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ശിവനന്ദ പറയുന്നു.
ഇതിനോടകം തന്നെ നിരവധി കുട്ടികള്‍ യൂണിഫോമിനെ പിന്തുണച്ച് കൊണ്ട് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.
എല്ലാവര്‍ക്കും എന്താണ് കംഫര്‍ട്ടബിള്‍ അതുപോലെ തയ്പ്പിക്കാനാണ് സ്‌കൂളില്‍ നിന്ന് പറഞ്ഞതെന്നും യൂണിഫോമിന്റെ കൈ, പാന്റിന്റെ സൈസ്, ഷര്‍ട്ടിന്റെ വലുപ്പം എല്ലാം തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
യൂണിഫോം അടിപൊളിയാണ്. എല്‍.കെ.ജി തൊട്ട് വിവിധ തരം യൂണിഫോമുകള്‍ ഞങ്ങള്‍ ട്രൈ ചെയ്തതാണ്. ഇനിയിപ്പോള്‍ ആണ്‍കുട്ടികള്‍ ഇടുന്ന യൂണിഫോം കൂടി ട്രൈ ചെയ്ത് നോക്കട്ടെയെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.