Around us

രണ്ടാം പ്രളയത്തിലും പഠിച്ചില്ല; വയനാട് പരിസ്ഥിതിലോല പ്രദേശത്ത് മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ നീക്കം; സൗജന്യഭൂമി വേണ്ടെന്ന് വെച്ചു 

THE CUE

കോടിക്കണക്കിന് രൂപ ചിലവഴിച്ച് വയനാട്ടിലെ പരിസ്ഥിതി ലോല പ്രദേശം വാങ്ങി മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നീക്കം. സൗജന്യമായി ലഭിച്ച 50 ഏക്കര്‍ കാപ്പിത്തോട്ടം വേണ്ടെന്നുവെച്ചാണ് പുതിയ സ്ഥലം വന്‍ തുക കൊടുത്ത് വാങ്ങുന്നത്. കല്‍പറ്റയ്ക്കടുത്ത് ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ 50 ഏക്കര്‍ തോട്ടത്തില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഈ പ്രദേശം പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള ഇടമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. കഴിഞ്ഞ രണ്ട് അതിവര്‍ഷകാലത്തും പ്രകൃതി ദുരന്തങ്ങളൊന്നും സംഭവിക്കാത്ത ഇടമാണിത്. കാപ്പിത്തോട്ടം പരിസ്ഥിതിദുര്‍ബല പ്രദേശമാണ് എന്ന് പറയുന്നതിന് ഏതെങ്കിലും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനമുണ്ടോ എന്ന ചോദ്യവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായ വൈത്തിരി പഞ്ചായത്തിലെ ചേലോട് എസ്‌റ്റേറ്റിലെ 50 ഏക്കര്‍ വാങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വൈത്തിരി മേഖല അതി പരിസ്ഥിതി ലോല പ്രദേശമാണെന്ന് മുമ്പേ പ്രഖ്യാപിക്കപ്പെട്ട സ്ഥലമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി എം കെ ദേവസ്യ മാതൃഭൂമി ദിനപത്രത്തോട് പ്രതികരിച്ചു. അതീവ ലോലപ്രദേശമാണെന്ന് പ്രഖ്യാപിക്കപ്പെട്ടതിന് ശേഷവും വൈത്തിരിയില്‍ വലിയ കെട്ടിടങ്ങള്‍ വന്നു. മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ യോജിച്ച സ്ഥലമാണെന്ന് കണ്ടെത്താന്‍, സ്ഥലമേറ്റെടുക്കും മുമ്പ് എന്തെങ്കിലും പരിസ്ഥിതി പഠനം നടത്തിയിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളേജിനായി കണ്ടെത്തിയ ചേലോട് എസ്‌റ്റേറ്റില്‍ ശാസ്ത്രീയ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്ന് ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ഫെഡറേഷന്‍ വൈത്തിരി ചൂണ്ടിക്കാണിക്കുന്നു.

ഏറെ പരിസ്ഥിതി ദുര്‍ബലപ്രദേശമാണ് വൈത്തിരി പഞ്ചായത്തെന്ന് ദുരന്തനിവാരണ അതോറിറ്റിയും അനുബന്ധ വകുപ്പുകളും കണ്ടെത്തിയതാണ്. പ്രളയത്തില്‍ കെട്ടിടങ്ങള്‍ മണ്ണിലേക്ക് താഴ്ന്നുപോയത് ഈ പ്രദേശത്താണ്. രണ്ട് നിലയില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ വൈത്തിരി പഞ്ചായത്തില്‍ അനുവാദവുമില്ല.
ലെന്‌സ്‌ഫെഡ്

റോഡ് നിര്‍മ്മാണം പാതിവഴിയില്‍ എത്തിയിരിക്കെയാണ് സര്‍ക്കാര്‍ സ്ഥലം ഉപേക്ഷിക്കുന്നത്. കെട്ടിടം നിര്‍മ്മിക്കുന്നതിന് മുമ്പ് പരിശോധന വേണമെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നു. കല്‍പ്പറ്റ-മാനന്തവാടി റോഡില്‍ കോട്ടത്തറ പഞ്ചായത്ത് മുരളിക്കരയിലെ 50 ഏക്കര്‍ കാപ്പിത്തോട്ടത്തില്‍ ജിയോ ടെക്‌നിക്കല്‍ പരിശോധന നടത്തിയോ എന്നതിനേക്കുറിച്ചുള്ള വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. സ്ഥലത്ത് കെട്ടിടം നിര്‍മ്മാണം പാടില്ലെന്ന് ജിഎസ്‌ഐ പറഞ്ഞിട്ടില്ലെന്ന് ജനപ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു.

സൗജ്യന്യഭൂമി വേണ്ടെന്ന് പരിസ്ഥിതി ലോലപ്രദേശം തെരഞ്ഞെടുക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. 2015ല്‍ മെഡിക്കല്‍ കോളേജിന് സൗജന്യമായി ലഭിച്ച ഭൂമിയില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തറക്കല്ലിട്ടു. അതിന്റെ തുടര്‍ നടപടികള്‍ക്ക് തയ്യാറാകാതെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചേലോട് എസ്‌റ്റേറ്റ് വിലകൊടുത്ത് വാങ്ങാന്‍ ശ്രമിക്കുന്നത്. സംസ്ഥാനം ഇത്രയും സാമ്പത്തിക പ്രതിസന്ധിയിലായിരിക്കേ ഇത്ര വലിയ ഭാരം കൂടി തലയിലേറ്റുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT