Around us

ഉത്തര കേരളത്തിലെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കെഎസ്ഇബിയുടെ പ്രത്യേക സംഘം; പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തില്‍

മഴക്കെടുതി മൂലം സമീപ ദിവസങ്ങളിൽ വൈദ്യുതി വകുപ്പിന് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ഉത്തര കേരളത്തിലേക്ക് കെഎസ്ഇബിയുടെ പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. മന്ത്രി കെ കൃഷ്‌ണൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലുടനീളം പ്രത്യേകിച്ച് മലബാർ മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്ന കനത്ത മഴയിലും കാറ്റിലും കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ ഘട്ടത്തിലാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ പ്രത്യേക സംഘത്തെ അയക്കുന്നത്.

ഈ കാലവർഷത്തിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായ മലബാര്‍ മേഖലയിലേക്ക്, നാശനഷ്ടം കുറഞ്ഞ തെക്കന്‍ കേരളത്തിലെ സെക്ഷന്‍ ഓഫീസുകളിലെ ജീവനക്കാരെ എത്തിച്ച് ശക്തമായ കാറ്റിലും മഴയിലും തകര്‍ന്ന ട്രാൻസ്ഫോർമറുകളും, വൈദ്യുതി തൂണുകളും. ലൈനുകളും പുനഃസ്ഥാപിച്ച്, വൈദ്യുതി ബന്ധം നഷ്ടപ്പെട്ട ഓരോ വീട്ടിലും യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി എത്തിക്കാനാണ് കെ എസ് ഇ ബി എല്‍ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍ക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കണ്ണൂർ, ശ്രീകണ്ഠപുരം, കാസർകോട്, പാലക്കാട്, ഷൊർണൂർ, കൊട്ടാരക്കര, കോഴിക്കോട്, വടകര ഇലക്ട്രിക്കൽ സർക്കിളുകളെയാണ് കാറ്റു മൂലമുണ്ടായ നാശനഷ്‌ടം തീവ്രമായി ബാധിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ ആയിരത്തി എഴുന്നൂറോളം ഹൈ ടെൻഷൻ പോസ്റ്റുകളും പതിനോന്നായിരത്തോളം ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. ഹൈ ടെൻഷൻ വൈദ്യുതി കമ്പികൾ 1117 സ്ഥലങ്ങളിലും ലോ ടെൻഷൻ കമ്പികൾ 19,571 സ്ഥലങ്ങളിലും പൊട്ടിവീണു.

എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടുകൊണ്ട് വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാനും, സാധ്യമാകുന്ന രൂപത്തിൽ വൈദ്യുതി ബന്ധം വേഗത്തിൽ പുനഃസ്ഥാപിക്കാനുമായി യുദ്ധകാലാടിസ്ഥാനത്തിലാണ് കെ എസ് ഇ ബിയുടെ ഈ പ്രത്യേക സംഘം പ്രവർത്തിക്കുക.

കേരളത്തിൽ ആണവനിയം സ്ഥാപികുമെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ നടന്നി​ട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിശദമായ ചർച്ചകൾക്ക് ശേഷമാവും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. കേരളത്തിന് പുറത്ത് ആണവനിലയം സ്ഥാപിച്ചാണ് സംസ്ഥാനത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കൂട്ടാൻ ആലോചനയുണ്ട്. പകൽ സമയത്ത് നിരക്ക് കുറച്ച് പീക്ക് സമയത്ത് കൂട്ടാനാണ് ചർച്ചകൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ആദ്യ ആണവ വൈദ്യുതനിലയം സ്ഥാപിക്കാൻ കെഎസ്ഇബിയും ഊർജവകുപ്പും ശ്രമം തുടങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

220 മെഗാവാട്ടിന്റെ 2 പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം. രണ്ടു പദ്ധതിയും ഒരിടത്തു സ്ഥാപിക്കാം. അതിരപ്പിള്ളി, ചീമേനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് കെഎസ്ഇബിയുടെ പരിഗണനയിലുള്ളതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. 7000 കോടിയാണ് സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുന്നതിന് പ്രതീക്ഷിക്കുന്ന ചിലവ്.

വിവാഹമോചനത്തിന് ശേഷം പലരും എന്നെ 'സെക്കന്റ് ഹാൻഡ്' എന്നു വിളിച്ചു, വിവാഹവ്സത്രം കറുപ്പാക്കി മാറ്റിയത് പ്രതികാരം കൊണ്ടല്ല: സമാന്ത

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ആക്ഷൻ ചിത്രം, ’വല്ല്യേട്ടൻ’ ചിത്രത്തിലെ അപൂർവ്വ ദൃശ്യങ്ങളും രസകരമായ ഓർമ്മകളും

അല്ലു അർജുന് 300 കോടി, ആദ്യ ഭാ​ഗത്തെക്കാൾ ഇരട്ടിയിലധികം പ്രതിഫലം വാങ്ങി ഫഹദും രശ്മികയും; പുഷ്പ 2 താരങ്ങളുടെ പ്രതിഫല കണക്കുകൾ

വിജയ് സേതുപതി ചിത്രവുമായി വൈഗ മെറിലാൻഡ്, 'വിടുതലൈ 2' ഡിസംബർ 20 ന്

രാജ് ബി ഷെട്ടി ഇനി ത്രില്ലറിൽ, ഒപ്പം അപർണ്ണ ബാലമുരളിയും; രുധിരത്തിന്റെ ടീസർ പുറത്ത്

SCROLL FOR NEXT