Around us

'എന്റെ മുട്ടിന്‍കാലിന്റെ ബലം എല്ലില്ലാത്ത നാവുകൊണ്ട് ആരും അളക്കേണ്ട'; കെഎം ഷാജിക്ക് സ്പീക്കറുടെ മറുപടി

കെ എം ഷാജി ഉന്നയിച്ച ആരോപണങ്ങള്‍ അപക്വവും ബാലിശവുമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തന്റെ മുട്ടിന്‍കാലിന്റെ ബലം എല്ലില്ലാത്ത നാവുകൊണ്ട് ആരും അളക്കേണ്ടതില്ലെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു.

രാഷ്ട്രീയമായ വിമര്‍ശനങ്ങള്‍ക്ക് പരിമിതിയുള്ള പദവിയിലിരിക്കുന്ന ആളെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് നിരായുധനോട് വാളുകൊണ്ട് യുദ്ധം ചെയ്യുന്നത് പോലെയാണ്. ആ പരിമിതി ഒരു ദൗര്‍ബല്യമായിട്ട് കാണരുത്. യുക്തിരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കേസിന്റെ നിയമപരമായ സാധുത സ്പീക്കര്‍ പരിശോധിക്കേണ്ടതില്ലെന്നും പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. നിയമനടപടികള്‍ക്ക് വിലങ്ങുതടിയാവാന്‍ സ്പീക്കര്‍ക്കാവില്ലെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ കണ്ടാല്‍ സ്പീക്കറുടെ മുട്ടിടിക്കുമെന്ന് കെ എം ഷാജി ആരോപിച്ചിരുന്നു. തനിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം സ്പീക്കര്‍ അനുമതി നല്‍കുകയായിരുന്നുവെന്നും. നരേന്ദ്രമോദിയുടെ രീതി മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ നടപ്പാക്കുകയാണെന്നും കെ എം ഷാജി കുറ്റപ്പെടുത്തിയിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT