നിയമസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ മാസ്‌ക് കൃത്യമായി ഉപയോഗിക്കാത്തതില്‍ പല വേളകളിലായി സ്പീക്കര്‍ എം.ബി രാജേഷ് ഇടപെട്ടിരുന്നു. നേരത്തെ എം.എം മണി സംസാരിക്കുന്നതിനിടെ മാസ്‌ക് മാറ്റിയത് ശരിയായില്ലെന്നും മാസ്‌ക് ധരിച്ച് സംസാരിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിക്കുന്ന വീഡിയോ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ഭരണപക്ഷ എം.എല്‍.എ എ.എന്‍ ഷംസീര്‍ ആണ് ഇക്കുറി സ്പീക്കറുടെ വിമര്‍ശനത്തിന് വഴിയൊരുക്കിയത്. 'ഷംസീര്‍ സഭയില്‍ മാസ്‌ക് ഉപേക്ഷിച്ചതായി തോന്നുന്നു. മാസ്‌ക് തീരെ ഉപയോഗിക്കുന്നതായി കാണുന്നില്ല' എന്നായിരുന്നു സ്പീക്കറുടെ വിമര്‍ശനം.
ബഹുമാനപ്പെട്ട ശ്രീ എ.എന്‍ ഷംസീര്‍ അങ്ങ് ഇന്ന് തീരെ മാസ്‌ക് ഉപേക്ഷിച്ചതായാണ് കാണുന്നത്. എല്ലാവര്‍ക്കും ബാധകമാണ്. അദ്ദേഹം ഇന്ന് തീരെ ഉപയോഗിച്ചിട്ടില്ല. ഇത് വെബ് കാസ്റ്റ് ചെയ്യുന്നതാണ്. ടെലിവിഷനിലൂടെ ആളുകള്‍ കാണും. തെറ്റായ സന്ദേശമാണ് നല്‍കുന്നത്.
അടിയന്തര പ്രമേയത്തില്‍ മന്ത്രി സംസാരിക്കുന്നതിനിടെയാണ് സ്പീക്കറുടെ കൊവിഡ് പ്രോട്ടോക്കോളിലെ ഇടപെടല്‍. 'സഭയില്‍ എന്താ മാസ്‌ക് വേണ്ടേ, താടിയില്‍ ആണോ മാസ്‌ക്' എന്നും സ്പീക്കര്‍ എം.ബി രാജേഷ്.
നേരത്തെയും അംഗങ്ങള്‍ മാസ്‌ക് കൃത്യമായി ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്നതിനെ സ്പീക്കര്‍ വിമര്‍ശിച്ചിരുന്നു.