Around us

‘അമിത്ഷാ എവിടെയായിരുന്നു? ഡല്‍ഹി കലാപം ആസൂത്രിതം’, വഴിവെച്ചത് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമെന്ന് സോണിയ ഗാന്ധി 

THE CUE

ഡല്‍ഹി കലാപങ്ങളുടെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അക്രമം തടയുന്നതില്‍ കേന്ദ്രസര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും പരാജയപ്പെട്ടു. ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത്ഷാ ആഭ്യന്തര പദവി ഒഴിയണമെന്നും സോണിയ ഗാന്ധി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡല്‍ഹി കലാപം ആസൂത്രിതമായിരുന്നു. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളാണ് കലാപത്തിന് കരണമായതെന്നും സോണിയ ഗാന്ധികുറ്റപ്പെടുത്തി. ഡല്‍ഹിയിലെ സാഹചര്യം അതീവ ഗുരുതരമാണ്. അടിയന്തര ഇടപെടല്‍വേണം, സര്‍വകക്ഷി യോഗം വിളിക്കാത്തത് നിര്‍ഭാഗ്യകരമെന്നും സോണിയ ഗാന്ധി പറഞ്ഞു.

കലാപം തുടങ്ങിയ ഞായറാഴ്ച ഡല്‍ഹി മുഖ്യമന്ത്രി എവിടെയായിരുന്നു, രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി എവിടെയായിരുന്നു, രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് എന്ത് വിവരം കിട്ടി, എന്ത് നടപടി സ്വീകരിച്ചു, സംഘര്‍ഷ ബാധിത മേഖലകളില്‍ എത്ര പൊലീസുകാരെ വിന്യസിച്ചു തുടങ്ങിയ ചോദ്യങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ സോണിയ ഗാന്ധി ചോദിച്ചു.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഇപ്പോഴും അക്രമം തുടരുകയാണ്. സംഘര്‍ഷം തടയാന്‍ രാഷ്ട്രപതി ഇടപെടണമെന്നും, ഇത് കാണിച്ച് രാഷ്ട്രപതിക്ക് നിവേദനം നല്‍കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് സോണിയ ഗാന്ധി മാധ്യമങ്ങളെ കണ്ടത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT