തമിഴ് സൂപ്പര്‍താരം വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തത് രാഷ്ട്രീയ നീക്കമാണെന്ന വിമര്‍ശനം ഉയരുന്നു. സിനിമകളിലൂടെ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചതാണ് ഇപ്പോഴത്തെ റെയ്ഡിനും കസ്റ്റഡിയിലെടുക്കലിനും പിന്നിലെന്നാണ് വിജയ് ആരാധകരുടെയും നിലപാട്. വ്യവസായ മന്ത്രി ഇ പി ജയരാജന് പിന്നാലെ വിജയ്‌യെ പിന്തുണച്ച് പി വി അന്‍വര്‍ എം എല്‍ എ രംഗത്തെത്തി.
മെര്‍സ്സല്‍ എന്ന ചിത്രം ദ്രാവിഡമണ്ണില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് അത്രമാത്രം തടയിട്ടിട്ടുണ്ട് എന്ന് വ്യക്തമാണെന്നും സി ജോസഫ് വിജയ്ക്ക് ഐക്യദാര്‍ഡ്യമെന്നും അന്‍വര്‍. മെര്‍സല്‍ എന്ന സിനിമയില്‍ നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും പരിഹസിച്ചതിന് വിജയ്‌യെ ജോസഫ് വിജയ് എന്ന ഔദ്യോഗിക നാമം വിളിച്ച് വര്‍ഗീയമായി ആക്രമിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു.
എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തും..നിലപാടുകള്‍ വിളിച്ച് പറഞ്ഞ നാള്‍മുതല്‍ അവര്‍ വേട്ടയാടല്‍ തുടങ്ങി..മെര്‍സ്സല്‍ എന്ന ചിത്രം ദ്രാവിഡമണ്ണില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് അത്രമാത്രം തടയിട്ടിട്ടുണ്ട് എന്ന് വ്യക്തം..സി.ജോസഫ് വിജയ്ക്ക് ഐക്യധാര്ഢ്യംപി വി അന്‍വര്‍
ജയലളിതയുടെ മരണാനന്തരം എഐഡിഎംകെയിലുണ്ടായ പിളര്‍പ്പിനെയും തമിഴകത്തെ ഭരണ അസ്ഥിരതയെയും മുതലെടുത്ത് ദ്രാവിഡ രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം കൊണ്ടുപിടിച്ചു നടക്കുന്നതിനിടെയാണ് മെര്‍സല്‍ വിവാദമുണ്ടാകുന്നത്.
നരേന്ദ്രമോഡി സര്‍ക്കാരിന്റെ അഭിമാന പരിഷ്‌കാരങ്ങളെന്ന് വിശേഷിപ്പിച്ചിരുന്ന ഡിജിറ്റല്‍ ഇന്ത്യയും ജിഎസ്ടിയും വിമര്‍ശിക്കപ്പെട്ടതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്നാണ് ബിജെപിയുടെ തമിഴ്നാട് ഘടകം അധ്യക്ഷ തമിളിസൈ സൗന്ദരരാജനും, ദേശീയ സെക്രട്ടറി എച്ച് രാജയും പിന്നീട് വിശദീകരിച്ചിരുന്നു. വിജയ്‌ക്കെതിരെ ഉണ്ടായ നടപടിയില്‍ രാജ്യം ഒന്നാകെ പ്രതികരിക്കണമെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചിരുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം