Around us

സുരേന്ദ്രന് തിരിച്ചടിയായി സ്വന്തം വാക്കുകള്‍; ജനം ബിജെപി ചാനലല്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ പഴയ പോസ്റ്റുകളുടെ കുത്തിപ്പൊക്കല്‍

ജനം ടിവി ബിജെപി ചാനല്‍ അല്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ, കെ സുരേന്ദ്രന്റെ പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ബിജെപി, സംഘപരിവാര്‍ അനുഭാവമുള്ള ചാനലാണ് ജനം എന്ന് സുരേന്ദ്രന്‍ സൂചിപ്പിക്കുന്ന പഴയ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്.

ജനം ടിവി ബിജെപി ചാനല്‍ അല്ല, ബിജെപിക്ക് അങ്ങനെ ഒരു ചാനലേ ഇല്ല എന്നായിരുന്നു വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിജെപി അധ്യക്ഷന്‍ പറഞ്ഞത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്ററെ കസ്റ്റംസ് ചോദ്യം ചെയ്യുന്ന വിഷയത്തിലായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നതില്‍ രാഷ്രീയമില്ല, ബിജെപിക്കാരായ ആരും ചാനലില്‍ ഇല്ല. ജനം ഈ നാട്ടിലെ ദേശസ്‌നേഹികളുടെ ചാനലാണെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. ഇതിന് പിന്നാലയാണ് കെ സുരേന്ദ്രന്റെ പഴയ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തിയത്.

2015 ഏപ്രില്‍ 19ന് പങ്കുവെച്ച് ഒരു പോസ്റ്റില്‍ ബിജെപി, സംഘപരിവാര്‍ അനുഭാവമുള്ള ചാനലാണ് ജനം എന്ന് ആദ്ദേഹം തന്നെ സൂചിപ്പിക്കുന്നുണ്ട്. ജനം ടിവിയുടെ ലോഞ്ചിങുമായി ബന്ധപ്പെട്ട പോസ്റ്റ് ആയിരുന്നു ഇത്. ബിജെപിയും സംഘപരിവാറും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പക്ഷപാതപരമായ നിലപാടെടുക്കുന്ന മാധ്യമങ്ങളാണ്. ഏറെ നാളായി കാത്തിരുന്ന ജനം ടിവി ലോഞ്ച് ചെയ്യുകയാണ്, ഇത് പ്രതീക്ഷ നല്‍കുന്നതാണെന്നും സുരേന്ദ്രന്‍ കുറിച്ചിരുന്നു.

നിരവധി പേരാണ് ഇപ്പോള്‍ ഈ പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. 'അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ജനം ടി വി ബിജെപി ചാനല്‍ അല്ല എന്ന് കെ. സുരേന്ദ്രന് പറയേണ്ടി വന്നു. വി. മുരളീധരനെ വിളിപ്പിക്കാതിരിക്കട്ടെ, അങ്ങിനെയെങ്കില്‍ വഴീന്ന് കിട്ടിയ ഒരു മാറാപ്പിനെ കേന്ദ്ര മന്ത്രി ആക്കി എന്ന് കെ. സുരേന്ദ്രന് പറയേണ്ടി വരും', എന്നായിരുന്നു ഒരാളുടെ കമന്റ്. ഇംഗ്ലീഷിലുള്ള പോസ്റ്റ് അന്ന് അര്‍ത്ഥം മനസിലാകാതെയാണോ പങ്കുവെച്ചതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT