Around us

സ്മൃതി പരുത്തിക്കാട് മാതൃഭൂമി ന്യൂസ് വിടുന്നു, മീഡിയ വണ്ണിലേക്ക്

മലയാളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാട് മാതൃഭൂമി ന്യൂസ് വിടുന്നു. നിലവില്‍ സീനിയര്‍ ന്യൂസ് എഡിറ്ററാണ് സ്മൃതി ചാനലിലെ പ്രൈംടൈം ചര്‍ച്ച അവതാരകയുമാണ്.

മാതൃഭൂമി വിടുന്ന സ്മൃതി മീഡിയ വണ്ണിലേക്കാണ് പോകുന്നത്. ജനുവരി 15ന് മീഡിയ വണ്‍ ചാനലില്‍ സീനിയര്‍ കോഡിനേറ്റിംഗ് എഡിറ്ററായി ചുമതലയേല്‍ക്കും.

കൈരളി, ഇന്ത്യാവിഷന്‍, മനോരമ എന്നീ ചാനലുകളില്‍ ജോലിചെയ്തതിന് ശേഷമാണ് സ്മൃതി മാതൃഭൂമിയിലേക്ക് പോയത്.

അഭിലാഷ് മോഹനന്‍ മാതൃഭൂമി ന്യൂസില്‍ പോയ സാഹചര്യത്തിലാണ് പ്രൈം ടൈം ഡിബേറ്റ് അവതാരക ആയി മീഡിയ വണ് മാനേജ്മെന്റ് സ്മൃതി പരുത്തിക്കാടിനെ ചാനലിലേക്ക് എത്തിക്കുന്നത്. നേരത്തെ മനോരമ ന്യൂസ് ചാനല്‍ വിട്ട് പ്രമോദ് രാമന്‍ മീഡിയ വണ് എഡിറ്റര്‍ ആയി ചുമതല ഏറ്റിരുന്നു. രാജീവ് ദേവരാജ് മീഡിയ വണ്ണില്‍ നിന്ന് മാതൃഭൂമിയിലേക്ക് പോയ ഒഴിവില്‍ ആയിരുന്നു പ്രമോദ് രാമന്റെ നിയമനം.

മീഡിയാ വണ്‍ ചാനല്‍ വിട്ട അഭിലാഷ് മോഹനന്‍ മാതൃഭൂമി ന്യൂസിന്റെ ഡെപ്യൂട്ടി എഡിറ്ററായാണ് ചുമതലയേല്‍ക്കുന്നത്. മീഡിയ വണ്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു അഭിലാഷ് മോഹനന്‍.

റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് എഡിറ്ററായിരിക്കെയാണ് മീഡിയ വണ്‍ ചാനലിലേക്ക് മാറുന്നത്. മീഡിയ വണ്‍ പ്രൈം ടൈം ചര്‍ച്ചയ്‌ക്കൊപ്പം പ്രതിവാര പരിപാടി 'നിലപാട്' അവതരിപ്പിച്ചിരുന്നതും അഭിലാഷ് ആണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT