കോസ്‌മെറ്റിക് ക്രീമായ ഫെയര്‍ ആന്റ് ലവ്‌ലിയുടെ പേര് മാറ്റാനൊരുങ്ങി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. പേരില്‍ നിന്ന് ഫെയര്‍ എന്ന വാക്ക് മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫെയര്‍ ആന്റ് ലവ്‌ലി ഉല്‍പ്പന്നങ്ങള്‍ വര്‍ണവിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് നേരത്തെ തന്നെ വിമര്‍ശനമുന്നയിച്ചിരുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ട്വിറ്ററിലൂടെയാണ് പേര് മാറ്റുന്ന കാര്യം കമ്പനി അറിയിച്ചത്. റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാകൂ. കുറച്ചു നാളുകളായി ഫെയര്‍ ആന്റ് ലവ്‌ലി പരസ്യങ്ങള്‍ക്കെതിരെ ഉള്‍പ്പടെ വിമര്‍ശനമുയരുന്നുണ്ടെങ്കിലും, അടുത്തിടെ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെയ്പും, ബ്ലാക് ലൈവ്‌സ് മാറ്റര്‍ ക്യാമ്പെയിനും വീണ്ടും വിമര്‍ശനങ്ങള്‍ക്ക് ചൂടുപിടിപ്പിക്കുകയായിരുന്നു.
നിറം വര്‍ധിപ്പിക്കുമെന്ന അവകാശവാദവുമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനി അവതരിപ്പിച്ച സ്‌കിന്‍ ക്രീമായിരുന്നു ഫെയര്‍ ആന്റ് ലവ്‌ലി. ദണിണേന്ത്യയില്‍ വലിയ പ്രചാരമാണ് ഉല്‍പ്പന്നത്തിനുള്ളത്. എല്ലാ നിറങ്ങളിലുള്ളവര്‍ക്കും അനുയോജ്യമായ രീതിയില്‍ തങ്ങളുടെ ഉള്‍പ്പന്നങ്ങളില്‍ മാറ്റം വരുത്തുന്നു എന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.