മോഹന്‍ ഭഗവത്  
Around us

മോഹന്‍ ഭഗവതിന്റെ അകമ്പടി വാഹനമിടിച്ച് ആറ് വയസുകാരന്‍ മരിച്ച സംഭവം; വണ്ടി പിടിച്ചെടുക്കാതെ പൊലീസ്

THE CUE

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ അകമ്പടി വാഹനമിടിച്ച് ആറ് വയസുകാരന്‍ മരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയ വണ്ടി പിടിച്ചെടുക്കാതെ പൊലീസ്. രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് കാര്‍ ഡ്രൈവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നുമാണ് രാജസ്ഥാന്‍ മാണ്ഡവാര്‍ പൊലീസിന്റെ വിശദീകരണം.

ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭഗവതിന്റെ വാഹനവ്യൂഹത്തിലെ കാര്‍ ആല്‍വാറിലൂടെ കടന്നുപോകുന്നതിനിടെ മോട്ടോര്‍സൈക്കിള്‍ ഇടിച്ചിടുകയായിരുന്നു.

എന്റെ സഹോദരന്‍ ചെത്രാം യാദവ് (66) കൊച്ചുമകന്‍ സച്ചിനൊപ്പം (6) ക്ലിനിക്കില്‍ നിന്ന് മടങ്ങി വരുമ്പോഴാണ് ഭഗവതിന്റെ അകമ്പടി വാഹനമിടിച്ചത്. മറ്റൊരു വാഹനത്തെ മറി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കാര്‍ റോങ് സൈഡ് കയറി വന്ന് ബൈക്കില്‍ ഇടിച്ചു.
കര്‍താര്‍ സിങ്

അപകടം നടന്ന സ്ഥലത്ത് തന്നെ സച്ചിന്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റതിനേത്തുടര്‍ന്ന് ജയ്പൂരില്‍ ചികിത്സയിലാണ് ചെത്രാം യാദവ്. സച്ചിന് വയറുവേദനയുണ്ടായതിനേത്തുടര്‍ന്ന് ക്ലിനിക്കില്‍ പോയതായിരുന്നു ഇരുവരും. ക്ഷുഭിതരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

ഇസഡ്പ്ലസ് സുരക്ഷയാണ് മോഹന്‍ ഭഗവതിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സന്ന്യാസി ബാബാ കമല്‍ നാഥിനെ ആല്‍വാറിലെ ആശ്രമത്തിലെത്തി കണ്ട് അനുഗ്രഹം വാങ്ങാനും ചര്‍ച്ച നടത്താനും എത്തിയതായിരുന്നു ആര്‍എസ്എസ് മേധാവി. മെയ് മാസത്തില്‍ മോഹന്‍ ഭഗവതിന്റെ വാഹനവ്യൂഹം പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടത്തില്‍ പെട്ടത് വാര്‍ത്തയായിരുന്നു. റോഡിന് നടുവില്‍ നിന്ന പശുവിനെ രക്ഷിക്കാനായി വാഹനവ്യൂഹം വെട്ടിത്തിരിച്ചതിനേത്തുടര്‍ന്ന് സുരക്ഷാ സൈനികന് പരുക്കേറ്റു. മഹാരാഷ്ട്ര ചന്ദ്രാപൂര്‍ വറോറയില്‍ വെച്ചായിരുന്നു സംഭവം.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT