യെച്ചൂരി തരിഗാമി 
Around us

‘കേന്ദ്രസര്‍ക്കാര്‍ പറയുന്നതല്ല കശ്മീരിലെ അവസ്ഥ’; തരിഗാമിയെ കാണാന്‍ ചെന്ന താനും സമാനഅവസ്ഥയില്‍ പെട്ടെന്ന് യെച്ചൂരി

THE CUE

കേന്ദ്രസര്‍ക്കാര്‍ പറയുന്നതുപോലെയല്ല കശ്മീരിലെ അവസ്ഥയെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആരോടും ഒരു വാക്ക് സംസാരിക്കാന്‍ തന്നെ അനുവദിച്ചില്ലെന്ന് യെച്ചൂരി പറഞ്ഞു. അവിടുത്ത സാഹചര്യമെന്തെന്ന് അറിയാന്‍ പോലും വഴിയുണ്ടായില്ല. പക്ഷെ താന്‍ റോഡുകളില്‍ കണ്ടത് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെയല്ല. കശ്മീരില്‍ വീട്ടുതടങ്കലിലായ തരിഗാമിയെ കാണാന്‍ ചെന്ന തനിക്കും സമാന അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നെന്നും യെച്ചൂരി പറഞ്ഞു. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച ശേഷമാണ് യെച്ചൂരിയുടെ പ്രതികരണം.

ഭരണാധികാരികള്‍ വ്യാഴാഴ്ച്ച വൈകിട്ട് തന്നെ ഞങ്ങള്‍ തിരികെ പോകണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ ഞങ്ങള്‍ തങ്ങി. ഞങ്ങളെ ഒരു ഗസ്റ്റ് ഹൗസിലാക്കി. ആരേയും കാണാനോ അവിടെ നിന്ന് മാറാനോ അനുവാദമുണ്ടായിരുന്നില്ല.
സീതാറാം യെച്ചൂരി

രണ്ടുവട്ടം തരിഗാമിയെ കാണാനായി. വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ച ഡോക്ടര്‍മാരുടെ ഒപ്പവും. വെള്ളിയാഴ്ച്ച രാവിലെ ഞങ്ങളെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയി. ഞങ്ങള്‍ ജനങ്ങളോട് സംസാരിക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ആളുകളില്‍ നിന്ന് അകറ്റി നിര്‍ത്തി.

ആഗസ്റ്റ് അഞ്ചാം തീയതി മുതല്‍ വീട്ടുതടങ്കലിലാണ് എംഎല്‍എ കൂടിയായ യൂസഫ് തരിഗാമി

ഏതെങ്കിലും തരത്തിലുള്ള വിവരം ശേഖരിക്കാന്‍ തനിക്ക് അനുവാദമുണ്ടായിരുന്നില്ല. സഖാവ് യൂസഫിന്റെ വാസസ്ഥലത്ത് നിന്നും ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയത് വലിയ സന്നാഹത്തോടെയാണ്. കേന്ദ്രസര്‍ക്കാര്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളില്‍ നിന്നും കടകവിരുദ്ധമാണ് കശ്മീരിലെ അവസ്ഥ. കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും.

തരിഗാമിയും കുടുംബവും വീട്ടില്‍ അടയ്ക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന് വീടു വിട്ടുപോകാനോ സന്ദര്‍ശകരെ കാണാനോ അനുവാദമില്ല.
സീതാറാം യെച്ചൂരി

ഡോക്ടര്‍മാര്‍ തരിഗാമിയുടെ ആരോഗ്യം നിരീക്ഷിക്കുന്നുണ്ട്. എയിംസിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ. തരിഗാമിയുടെ ആരോഗ്യാവസ്ഥയേക്കുറിച്ച് അറിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും വ്യാഴാഴ്ച്ച തന്നെ തങ്ങളോട് പോകാന്‍ ആവശ്യപ്പെട്ടെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ഡോക്ടര്‍മാരോടൊപ്പം സന്ദര്‍ശനം നടത്തുമെന്ന് നിലപാട് എടുത്തതിനേത്തുടര്‍ന്നാണ് പിറ്റേന്ന് കാണാനായത്. ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും യെച്ചൂരി വ്യക്തമാക്കി.

ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തേ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളിലാണ് താഴ്‌വര. ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും അര ലക്ഷത്തോളം വരുന്ന സേനയെ അധികമായി വിന്യസിക്കുകയും ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരുള്‍പ്പെടെ നൂറുകണക്കിന് നേതാക്കള്‍ വീട്ടു തടങ്കലിലാണ്.

20 പരിപാടികള്‍ക്ക് ഒരേ സമയം ആതിഥേയത്വം, ദുബായ് എക്സിബിഷന്‍ സെന്‍റർ ഒരുങ്ങുന്നു

കോമഡി ഉണ്ട്, ഹൊറർ ഉണ്ട്, ഫാന്റസി ഉണ്ട്; ഹലോ മമ്മി നാളെ മുതൽ തിയറ്ററുകളിൽ

ഹലോ മമ്മി വരുന്നത് പേടിപ്പിക്കാനല്ല, ചിരിപ്പിക്കാൻ വൈശാഖ് എലൻസ് അഭിമുഖം

മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം, മഹേഷ് നാരായണൻ സംവിധാനം, ആൻ്റോ ജോസഫ് നിർമാണം

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

SCROLL FOR NEXT