Around us

‘താമസം സംസ്‌കാരശൂന്യരായ സഭാ വിരോധികള്‍ക്കൊപ്പം’; സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെ അധിക്ഷേപവുമായി എഫ്‌സിസി സഭ

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കുനേരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി മാനന്തവാടി രൂപതാ ബിഷപ്പും എഫ്സിസി സഭാ അധികൃതരും. എഫ്സിസി മഠത്തില്‍ നിന്ന് പുറത്താക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ സഭാ അധികൃതര്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായി മാനന്തവാടി രൂപതാ മെത്രാന്മാര്‍ ജോസ് പോരുന്നേടവും എഫ്സിസി സഭാ അധികൃതരും സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അധിക്ഷേപ പരാമര്‍ശങ്ങള്‍.

സദാസമയവും സഭാവിരോധികള്‍ക്കൊപ്പം കറങ്ങി നടക്കാനും അച്ചടക്കമില്ലാത്ത ജീവിതം നയിക്കാനുമാണ് സിസ്റ്റര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു.സഭയെ അപകീര്‍ത്തിപ്പെടുത്തുകയെന്നതാണ് സിസ്റ്ററുടെ ലക്ഷ്യം. കാനോനിക നിയമങ്ങള്‍ക്ക് എതിരായാണ് അവര്‍ ജീവിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ 55 ദിവസത്തോളം സിസ്റ്റര്‍ മഠത്തിന് പുറത്താണ് കഴിഞ്ഞത്. എവിടെ താമസിച്ചെന്നോ എന്ത് ചെയ്‌തെന്നോ സഭയെ അറിയിച്ചിട്ടില്ലെന്നും പരാമര്‍ശിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്‌കാരശൂന്യരായ സഭാ വിരോധികള്‍ക്കൊപ്പം ഹോട്ടലുകളിലൊക്കെയാണ് സിസ്റ്ററുടെ താമസം. ഇത് സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. വത്തിക്കാനിലെ തിരുസംഘമടക്കം സിസ്റ്ററെ മഠത്തില്‍ നിന്നും പുറത്താക്കിക്കൊണ്ടുളള നടപടി ശരിവെച്ചതാണ്. കാരയ്ക്കാമല എഫ്സിസി മഠത്തില്‍ സ്ഥലം കയ്യേറിയാണ് സിസ്റ്റര്‍ ഇപ്പോള്‍ താമസിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ അധിക്ഷേപിക്കുന്നു. എന്നാല്‍ ദ്വയാര്‍ത്ഥപ്രയോഗമുള്ള ആരോപണങ്ങള്‍ കോടതി തള്ളിക്കളയുമെന്നാണ് വിശ്വസിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. അന്യായമായി കോടതി തനിക്കെതിരെ നടപടി എടുക്കുമെന്ന് കരുതുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. സത്യവാങ്മൂലം മുന്‍സിഫ് കോടതി നാളെ പരിഗണിക്കും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT