Around us

സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയില്‍ അടുത്ത ആഴ്ച അപ്പീല്‍ നല്‍കും; ശ്വേത ഭട്ട് 

THE CUE

ഗുജറാത്ത് മുന്‍ ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഭാര്യ ശ്വേതാ ഭട്ട്.വിചാരണ കോടതിയുടെ വിധിക്കെതിരെ അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കും. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. അത് ഹൈക്കോടതിയില്‍ തെളിയും. നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്. ഏകപക്ഷീയമായ വിചാരണയാണ് കോടതിയില്‍ നടന്നത്. സാക്ഷികളെ വിസ്തരിക്കുകയോ രേഖകള്‍ കൈമാറുകയോ ചെയ്തിട്ടില്ലെന്നും ശ്വേത പറഞ്ഞു.

30 വര്‍ഷം പഴക്കമുള്ള കേസില്‍ ശിക്ഷിച്ചിരിക്കുന്നത്. നീതി ലഭിക്കാന്‍ എല്ലാ ജനങ്ങളും മുന്നോട്ട് വരണം. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്കെതിരെ നാനാവതി-മേത്ത കമ്മീഷന് മൊഴി കൊടുത്തതിന് പിന്നാലെയാണ് സഞ്ജീവ് ഭട്ടിനെതിരെ കേസെടുക്കാന്‍ തുടങ്ങിയത്. ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് പിരിച്ചു വിട്ടു. 23 വര്‍ഷം മുമ്പുള്ള കേസില്‍ പ്രതിയാക്കിയെന്നും ശ്വേത ആരോപിച്ചു.

അമിത് ഷാ ആഭ്യന്തരമന്ത്രിയായത് കൊണ്ട് പോരാട്ടം അവസാനിപ്പിക്കില്ലെന്നും ദില്ലി പ്രസ്‌ക്ലബില്‍ നടന്ന ആക്ടിവിസ്റ്റുകളുടെ സംഗമത്തില്‍ ശ്വേത വ്യക്തമാക്കി. കോടതി വിധിയില്‍ സഞ്ജീവ് ഭട്ട് നിരാശനാണെന്നും ശ്വേത പറഞ്ഞു.

2002ലെ കലാപം തടയാന്‍ നരേന്ദ്രമോദി ശ്രമിച്ചില്ലെന്ന് സഞ്ജീവ് ഭട്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മോദി ഭരണകൂടത്തെ കുറ്റപ്പെടുത്തിയതിന്റെ പേരില്‍ ഭട്ടിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയിരുന്നു. 30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണ കേസിലാണ് ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മറ്റൊരു കേസില്‍ തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

SCROLL FOR NEXT