ശശി തരൂര്‍ 
Around us

അധികാരത്തിലിരിക്കുന്ന തുക്‌ഡെ-തുക്‌ഡെ സംഘം ഇന്ത്യയുടെ ഐക്യം നശിപ്പിക്കാനാണോ തീരുമാനിച്ചിരിക്കുന്നത്? കേന്ദ്രത്തിനെതിരെ ശശി തരൂര്‍

കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന തുക്‌ഡെ-തുക്‌ഡെ സംഘം ഇന്ത്യ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ഐക്യം നശിപ്പിക്കാനാണോ തീരുമാനിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഒരു വെബിനാറില്‍ നിന്ന് ഹിന്ദി അറിയാത്ത യോഗ ടീച്ചര്‍മാരോടും ഡോക്ടര്‍മാരോടും ഇറങ്ങിപ്പോകാന്‍ ആയുഷ് സെക്രട്ടറി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ വിമര്‍ശനം. ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഹിന്ദി മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെബിനാറില്‍ നിന്ന് പുറത്തുപോകാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഒരു സെക്രട്ടറി ആവശ്യപ്പെടുന്നത് അസാധാരണമാണ്. സര്‍ക്കാരിന് അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ ഉടന്‍ തന്നെ സെക്രട്ടറിയെ മാറ്റി പകരം ഒരു തമിഴ് ഉദ്യോഗസ്ഥനെ ആ സ്ഥാനത്ത് നിയോഗിക്കുകയാണ് വേണ്ടത്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന തുക്‌ഡെ-തുക്‌ഡെ സംഘം ഇന്ത്യ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ഐക്യം നശിപ്പിക്കാനാണോ തീരുമാനിച്ചിരിക്കുന്നത്?', തരൂര്‍ ട്വീറ്റില്‍ പറയുന്നു.

ആയുഷ് മന്ത്രാലയം നടത്തിയ വെബിനാറിനിടെയായിരുന്നു സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയുടെ വിവാദ നടപടി. തനിക്ക് ഹിന്ദിയില്‍ സംസാരിക്കാനാണ് താല്‍പര്യമെന്നും ഇംഗ്ലീഷ് വേണമെന്നുള്ളവര്‍ക്ക് വെബിനാറില്‍ നിന്ന് പുറത്തുപോകാമെന്നുമായിരുന്നു സെക്രട്ടറി വെര്‍ച്വല്‍ ട്രെയിനിങിനിടെ പറഞ്ഞത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. വെബിനാറില്‍ പങ്കെടുത്ത തമിഴ്‌നാട്ടില്‍ നിന്നുള്ള യോഗ, പ്രകൃതി ചികിത്സ ഡോക്ടര്‍മാരും ആയുഷ് സെക്രട്ടറിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. അതേസമയം പുറത്തുവന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്നാണ് ആയുഷ് സെക്രട്ടറി ദ ഹിന്ദുവിനോട് പ്രതികരിച്ചത്.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT