Around us

ആര്യന്‍ ജാമ്യത്തില്‍ പുറത്ത്; ട്രെന്‍ഡിങ്ങായി ലീഗല്‍ ടീമിനൊപ്പമുള്ള ഷാരൂഖ് ഖാന്റെ ചിത്രം

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ട്രെന്‍ഡിങ്ങായി ലീഗല്‍ ടീമിനൊപ്പമുള്ള ഷാരൂഖിന്റെ ചിത്രം. കഴിഞ്ഞ ദിവസം ആര്യന്‍ ഖാന് ജാമ്യം അനുവദിച്ച കോടതി ഉത്തരവ് പുറത്തു വന്നതിന് പിന്നാലെയും ഈ ചിത്രം ട്രെന്‍ഡിങ്ങായിരുന്നു.

അമിത് ദേശായി, അഡ്വ സതീഷ് മനേഷിന്‍ഡെ എന്നിവര്‍ക്കൊപ്പം ലീഗല്‍ ടീം മുഴുവന്‍ നില്‍ക്കുന്ന ചിത്രമാണ് വന്‍ തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുന്‍ അറ്റോണി ജനറല്‍ മുകുള്‍ റോഹ്ത്താഗി ചിത്രത്തില്‍ ഇല്ല.

ആര്യന്റെ അറസ്റ്റിലോ, മറ്റ് വിഷയങ്ങളിലോ ഷാരൂഖ് ഖാന്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല.

റിയ ചക്രബര്‍ത്തിയുടെ കേസ് വാദിക്കുന്നതും സതീഷ് മനേഷിന്‍ഡെയായിരുന്നു. ആര്യന്റെ കേസ് തുടക്കത്തില്‍ വാദിച്ചതും ഇദ്ദേഹമായിരുന്നു. പിന്നീട് വാദങ്ങള്‍ അവതരിപ്പിച്ചത് അമിത് ദേശായിയാണ്. കേസ് ബോംബെ ഹൈക്കോടതിയില്‍ എത്തിയതിന് ശേഷം മുകുള്‍ റോഹ്ത്താഗിയാണ് ആര്യന് വേണ്ടി ഹാജരായത്.

ആഢംബര കപ്പലില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ആര്യന്‍ ഖാന്റെ കൈവശം ലഹരി മരുന്നുകള്‍ ഇല്ലെന്ന വാദമാണ് തുടക്കം മുതല്‍ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചത്.

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗളയായിരുന്നു. ഒരുലക്ഷം രൂപയുടെ ആള്‍ ജാമ്യത്തിലാണ് ബോണ്ട് ഒപ്പുവെച്ചത്.

ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

വ്യാഴാഴ്ചയാണ് ആര്യന്‍ ഖാനും സുഹൃത്തുക്കളായ അര്‍ബാസ് വ്യാപാരി, മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ആര്യനെ ജയില്‍ അധികൃതര്‍ വിവരം അറിയിച്ചത്.

21 ദിവസത്തിന് ശേഷമാണ് ആര്യന് ജാമ്യം അനുവദിച്ചത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിന് ശേഷം ആര്യന്‍ ഖാനെ ആര്‍തര്‍ റോഡ് ജയിലിലാണ് താമസിപ്പിച്ചിരുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT