Around us

ട്യൂമറിനെ തോല്‍പ്പിക്കാന്‍ ശരണ്യ; 7 വര്‍ഷത്തിനിടെ 7 ശസ്ത്രക്രിയകള്‍; ‘ഒരു കൈ സഹായം വേണം’ 

THE CUE

ട്യൂമറിനോടുള്ള പോരാട്ടത്തിനിടെ ഏഴാം ശസ്ത്രക്രിയയ്ക്ക് വിധേയയായി സിനിമ സീരിയല്‍ നടി ശരണ്യ. 2012 ലാണ് ശരണ്യയില്‍ ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. ഏഴുവര്‍ഷത്തിനിടെ ഏഴാം ശസ്ത്രക്രിയയാണ് തിരുവനന്തപുരം ശ്രീചിത്രയില്‍ നടന്നത്. വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് നടി കടന്നുപോകുന്നതെന്നും കനിവുള്ളവര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും ശരണ്യയെ നേരിട്ട് സന്ദര്‍ശിച്ച ശേഷം സാമൂഹ്യ പ്രവര്‍ത്തകന്‍ സൂരജ് പാലാക്കാരന്‍ ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു. വര്‍ഷങ്ങളായി ചികിത്സ തുടരുന്നതിനാല്‍ കുടുംബം കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്. ചികിത്സാ സഹായം ഈ കലാകാരിക്ക് അനുഗ്രഹമാകുമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ശരണ്യയുടെ ചലച്ചിത്ര പ്രവേശം.

ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. ശരണ്യയുടെ അവസ്ഥയെക്കുറിച്ച് നടി സീമ ജി നായര്‍ വിശദീകരിക്കുന്നതിങ്ങനെ. ശരണ്യയ്ക്ക് 2012 ലാണ് ട്യൂമര്‍ വന്നത്. കലാരംഗത്തുള്ളവര്‍ ഏറെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും ബ്രെയിന്‍ ട്യൂമര്‍ മൂര്‍ദ്ധന്യാവസ്ഥയിലാകും. അപ്പോഴൊക്കെ ശ്രീചിത്രയിലെത്തി ശസ്ത്രക്രിയ നടത്തും. ഏഴ് മാസം മുന്‍പായിരുന്നു അവസാനത്തെ ഓപ്പറേഷന്‍. ഇത്തവണ ഗുരുതരമായ സ്ഥിതിയാണ്. ശരീരത്തിന്റെ ഒരു വശം തളര്‍ന്നുപോകുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഒരു വര്‍ഷമായി ഒരേ കിടപ്പിലാണ്. പരസഹായമില്ലാതെ ഒന്നിനും സാധിക്കില്ല. രണ്ടുമൂന്നുപേര്‍ ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പ്പിക്കണം. കൈകളുടെയും കാലുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഞരമ്പിനെയാണ് രോഗം പിടികൂടിയിരിക്കുന്നത്.

ശരീരപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ല. നാല് ദിവസം മുന്‍പ് ബാത്‌റൂമില്‍ വീണിരുന്നു. വിചാരത്തിന് അനുസരിച്ച് ശരീരം പ്രവര്‍ത്തിക്കില്ല. അതൊക്കെ നേരില്‍ കാണുന്നത് സങ്കടകരമാണെന്നും സീമ പറയുന്നു. നിരവധിപേര്‍ അവരെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ തവണയും സഹായിക്കാന്‍ ആളുകള്‍ക്ക് പരിമിതിയുണ്ടാകും. 27 വയസ്സേയുള്ളൂ. അച്ഛനില്ല, സ്വന്തമായി വീടോ സമ്പാദ്യമോ ഇല്ല, അമ്മ മാത്രമേ തുണയ്ക്കുള്ളൂ. അഭിനയത്തിലെ വരുമാനം കൊണ്ടാണ് ജീവിച്ചത്. ആ കുടുംബത്തിന്റെ അത്താണി അവളായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം ശ്രീകാര്യത്ത് അവളും അമ്മയും വാടകയ്ക്ക് കഴിയുകയാണ്. രണ്ട് സഹോദരങ്ങള്‍ കുടുംബത്തോടൊപ്പം വേറെയാണ് താമസം. ചികിത്സാത്തുക കണ്ടെത്താന്‍ സുമനസ്സുകളുടെ സഹായം ആവശ്യമാണെന്നും സീമ അഭ്യര്‍ത്ഥിച്ചു.

ശരണ്യയുടെ ബാങ്ക് അക്കൗണ്ട്

SHARANYA K S

A/C- 20052131013

State bank of India

IFSC-SBIN0007898

Branch- Nanthancode

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT