Around us

കെസി വേണുഗോപാലിനെതിരെ വ്യക്തിഹത്യയെന്ന് ഷാഫി, ‘ജനാധിപത്യം അട്ടിമറിക്കപ്പെടാന്‍ ഇടപെട്ട രാഷ്ട്രപതി ഭവന്‍’

THE CUE

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയില്‍ കെ സി വേണുഗോപാലിനെതിരെ നടക്കുന്നത് വ്യക്തിഹത്യയെന്ന് യൂത്ത് കോണ്‍ഗ്രസ് ഷാഫി പറമ്പില്‍ എം എല്‍ എ. നേരം വെളുക്കുന്നതിന് മുന്‍പ് കേട്ട് കേള്‍വി ഇല്ലാത്ത തരത്തില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടാന്‍ ഇടപെട്ട രാഷ്ട്രപതി ഭവനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിട്ടാണ് നിയമനം കിട്ടിയതെന്ന് കരുതി ആ നിലവാരത്തില്‍ ഇടപെടുന്ന ഗവര്‍ണ്ണര്‍മാരുമാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നിലെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തുന്നു.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പതിവില്ലാത്ത വിധം , നേരം വെളുക്കുന്നതിന് മുന്‍പ് കേട്ട് കേള്‍വി ഇല്ലാത്ത തരത്തില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടാന്‍ ഇടപെട്ട രാഷ്ട്രപതി ഭവന്‍,ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിട്ടാണ് നിയമനം കിട്ടിയതെന്ന് കരുതി ആ നിലവാരത്തില്‍ ഇടപെടുന്ന ഗവര്‍ണ്ണര്‍മാര്‍, ബിജെപി പോഷക സംഘടനകളായി പ്രവര്‍ത്തിക്കുന്ന ഐടി, ഇഡി , കേന്ദ്ര അന്വേഷണ ഏജന്‍സികള്‍,ചുമതല മറന്ന് ബിജെപി യുടെ താളത്തിന് തുള്ളുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍, കൂറ് മാറ്റത്തെ ചാണക്യ തന്ത്രമാക്കി മഹത്വല്‍ക്കരിക്കുന്ന പെയ്ഡ് മീഡിയ. എന്തിനധികം കൂറ് മാറിയ 17 എം എല്‍ എമാരെ അയോഗ്യരാക്കിയ ശേഷം കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി കൊടുക്കുന്ന കോടതികള്‍.

കൊട്ടിഘോഷിക്കപ്പെട്ട് അധികാരമേറ്റ ശേഷം ബ്ലാക്ക് മെയിലിംഗിന്് വിധേയമായി നിര്‍ണ്ണായക വിധികളില്‍ പോലും സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെട്ട് പോയെന്ന് ബോധ്യമാകുന്ന വിധികള്‍ പുറപ്പെടുവിക്കുന്ന ന്യായാധിപന്‍മാര്‍.

മരണം വേണോ , കേസും ജയിലും വേണോ, അതോ ബിജെപിക്കൊപ്പം നില്‍ക്കണോ എന്ന ചോദ്യത്തിന് പോടാ പുല്ലെ എന്ന് പറയാന്‍ ചിദംബരത്തിനും ഡി.കെ ശിവകുമാറിനും കഴിയും പക്ഷെ അജിത് പവാറിന് കഴിഞ്ഞെന്ന് വരില്ല. ഇതെല്ലാം അറിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ 145 എം എല്‍ എ മാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണ്ണര്‍ക്ക് കിട്ടിയിട്ടില്ല എന്ന് ഉറപ്പായിട്ട് പോലും ഫഡ്‌നാവിസിനെ സത്യപ്രതിജ്ഞക്ക് വിളിച്ച നടപടി ജനാധിപത്യ വിരുദ്ധവും ഭരണാഘടനാ ലംഘനവുമാണെന്നും മനസ്സിലാക്കിയിട്ടും സമൂഹ മാധ്യമങ്ങളില്‍ കെ.സി വേണുഗോപാലിന് നേരെ നടക്കുന്നത് പരിപൂര്‍ണ്ണമായ വ്യക്തിഹത്യയാണ്. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ അതിന്റെ ഭാഗമാവരുത്.

എ.കെ ആന്റണിയും യും കെ.സി വേണുഗോപാലും തന്നിഷ്ടപ്രകാരം എന്തെങ്കിലും ചെയ്തതിന്റെയോ ചെയ്യാത്തതിന്റെയോ പേരിലല്ല പണം കൊടുത്തും ഭീഷണിപ്പെടുത്തിയും അധികാരം പിടിക്കാന്‍ ഭരണാഘടനാ സ്ഥാപനങ്ങളെ കാല്‍ച്ചുവട്ടിലാക്കിയവരുടെ താല്‍ക്കാലിക വിജയമാണിത്. അത് ശാശ്വതമല്ല.

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

SCROLL FOR NEXT