Around us

സെക്രട്ടേറിയറ്റിലെ തീപിടുത്തം: മദ്യക്കുപ്പികള്‍ കണ്ടെത്തി, ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തത്തിന് കാരണം ഷോര്‍ട്ട്‌സര്‍ക്ക്യൂട്ടെന്നതിന് തെളിവില്ലെന്ന് കെമിസ്ട്രി വിഭാഗത്തിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫാന്‍ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല. തീപിടുത്തം നടന്ന സ്ഥലത്ത് നിന്ന് കുറച്ച് മാറി രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും രണ്ടിലും മദ്യത്തിന്റെ അംശമുണ്ടായിരുന്നതായും തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കത്തിയ ഫാനിന്റെ ഭാഗങ്ങള്‍, ഉരുകിയ ഭാഗം, മോട്ടോര്‍ എന്നിവ പരിശോധിച്ചിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമാകാത്തതിനാല്‍ വിദഗ്ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്താന്‍ ആലോചനയുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ലെന്ന് നേരത്തെ ഫിസിക്‌സ് വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പെട്രോള്‍, ഡീസല്‍ അംശം ഉണ്ടോയെന്നാണ് കെമിസ്ട്രി വിഭാഗം അന്വേഷിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആഗസ്റ്റ് 25നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിന് കീഴിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു തീപിടുത്തം.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT