Around us

മത്സരിക്കുന്നത് 119 സിനിമകള്‍, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്‌ക്രീനിങ് കൊവിഡ് നിയന്ത്രണങ്ങളോടെ

2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിനായി സിനിമകളുടെ സ്‌ക്രീനിംഗ് പുരോഗമിക്കുന്നു. 119 സിനിമകളാണ് അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. ഇവയില്‍ അഞ്ചെണ്ണം കുട്ടികളുടെ സിനിമകളാണ്.കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജൂറി അംഗങ്ങളെയും ചലച്ചിത്ര അക്കാദമി ജീവനക്കാരെയും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയ ശേഷമാണ് കഴിഞ്ഞദിവസം സ്‌ക്രീനിംഗ് തുടങ്ങിയത്.

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്നവര്‍ക്കുള്ള നിരീക്ഷണ കാലാവധി 7 ദിവസമാക്കി നിജപ്പെടുത്തിയ പശ്ചാത്തലത്തില്‍, ക്വാറന്റൈനിലായിരുന്ന ജൂറി ചെയര്‍മാന്‍ മധു അമ്പാട്ടും അംഗമായ എഡിറ്റര്‍ എല്‍.ഭൂമിനാഥനും സ്‌ക്രീനിംഗിന് എത്തി.സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍മോഹന്‍, സൗണ്ട് എഞ്ചിനീയര്‍ എസ്.രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞാണ് ജൂറി സിനിമകള്‍ കാണുന്നത്. കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയുടെ രാമു കാര്യാട്ട് സ്‌ക്രീനിലും എല്‍.വി പ്രസാദ് തിയേറ്ററിലുമാണ് പ്രദര്‍ശനങ്ങള്‍.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT