Around us

'വര്‍ഗീയത പറയുന്ന വിജയരാഘവന്‍ പഴയകാലം ഓര്‍ക്കുന്നത് നല്ലതായിരിക്കും', വിമര്‍ശനവുമായി സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍

എ.വിജയരാഘവനെതിരെ വിമര്‍ശനവുമായി സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കാന്‍ പോയത് വര്‍ഗീയവല്‍ക്കരിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പഴയകാലം ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞു. മാധ്യമത്തിന്റെ പ്രതികരണം കോളത്തിലൂടെയായിരുന്നു സയ്യിദ് അബൂബക്കര്‍ ബാഫഖിയുടെ വിമര്‍ശനം.

'മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കാന്‍ പോയത് വര്‍ഗീയവല്‍ക്കരിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പഴയകാലം ഓര്‍ക്കുന്നത് നല്ലതായിരിക്കും. 1976 ലെ ഇഎംഎസ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ അന്നത്തെ മുസ്ലീം ലീഗ് പ്രസിഡന്റ് എന്റെ പിതാവായ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ കാണാന്‍ ഇഎംഎസും എകെജിയും കൊയിലാണ്ടിയിലെ വീട്ടിലെത്തിയിരുന്നു. ഉപ്പയുടെ റൂമില്‍ വെച്ച് ഇവരെല്ലാം പല വിഷയങ്ങളും ചര്‍ച്ച ചെയ്തത് ഇന്നും ഓര്‍മയിലുണ്ട്. അന്ന് അവിടെ കാണാത്ത വര്‍ഗീയത ഇന്ന് പാണക്കാട്ട് കണ്ടതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. വര്‍ഗീയത പറയുന്ന വിജയരാഘവന്‍ ആ കാലം ഓര്‍ക്കാതിരിക്കരുത്', സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ പറഞ്ഞു.

നിയമസഭാ സീറ്റ് വിഭജന ചര്‍ച്ചകളുടെ ആദ്യഘട്ടമെന്നോണമായിരുന്നു ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് തങ്ങളുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്. മതമൗലിക വാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നായിരുന്നു ഇതിന് പിന്നാലെ എ.വിജയരാഘവന്‍ ഉന്നയിച്ച ആരോപണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ മടിയില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും വലിയ മികവായി അവര്‍ കാണുന്നത്. മതമൗലികവാദികളുടെ ബന്ധം കൂടുതല്‍ ദൃഢമാക്കണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. യു.ഡി.എഫിനെ നിയന്ത്രിക്കുന്നത് ലീഗാണെന്നും വിജയരാഘവന്‍ ആരോപിച്ചിരുന്നു.

Sayyid Abubakar Bafaqi Thangal Against A Vijayaraghavan

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT