കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ ഭരണം നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി നടനും അഖിലേന്ത്യ സമത്വ കക്ഷി പാര്‍ട്ടി നേതാവുമായ ശരത് കുമാര്‍. തമിഴ്‌നാട്ടില്‍ കമല്‍ഹാസന്‍ മുഖ്യമന്ത്രിയാവുമെന്നും ശരത് കുമാര്‍ അഭിപ്രായപ്പെട്ടു.
തമിഴ്‌നാട്ടില്‍ കമല്‍ഹാസന് വളരെയേറെ സാധ്യതയുണ്ട്. യുവാക്കളുമായി അദ്ദേഹത്തിന് വളരെ അടുപ്പമുണ്ട്. സിനിമയിൽ മാത്രമല്ല ജനങ്ങളുടെ ഹൃദയത്തിലും അദ്ദേഹം വിജയിച്ചു. എതിര്‍പക്ഷത്തുള്ളവര്‍ക്ക് നേരെ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ നടത്തുകയാണെന്നും ശരത് കുമാര്‍ ആരോപിച്ചു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ നയിക്കുന്ന എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരുന്നു ശരത് കുമാറിന്‍റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി. എന്നാല്‍ സീറ്റ് വിഭജനത്തിലെ അതൃപ്തിയെ ചൊല്ലി എന്‍ഡിഎ വിട്ട ശരത്കുമാര്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം നയിക്കുന്ന മുന്നണിക്കൊപ്പം ചേരുകയും ചെയ്തു. സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് പോലും വിളിക്കാതെ എന്‍ഡിഎ അപമാനിച്ചുവെന്നാണ് ശരത് കുമാര്‍ ആരോപിച്ചത്