Around us

നന്നായി അഭിനയിച്ചാല്‍ അടുത്തവട്ടം കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാം; ഷാഫി പറമ്പിലിന് മറുപടിയുമായി സജി ചെറിയാന്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ നിന്ന് ഹോം സിനിമയെ മനപൂര്‍വ്വം ഒഴിവാക്കിയെന്ന കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. അടുത്ത തവണ നന്നായി അഭിനയിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കളെ അഭിനയിപ്പിക്കാം എന്നാണ് മന്ത്രി പറഞ്ഞത്.

നന്നായി അഭിനയിക്കുന്നവര്‍ക്കല്ലേ അവാര്‍ഡ് നല്‍കാനാവൂ. നന്നായി അഭിനയിച്ചാല്‍ അടുത്ത തവണ കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാം ഇതിനായി വേണമെങ്കില്‍ പ്രത്യേക ജൂറിയെ വെക്കാമെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്.

അതേസമയം നടന്‍ ഇന്ദ്രന്‍സിന് തെറ്റിദ്ധാരണയുണ്ടായതാകാമെന്നും മന്ത്രി പറഞ്ഞു. സനിമ നല്ലതോ മോശമോ എന്ന് പറയേണ്ടത് താനല്ല. ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തില്‍ ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.

പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ജൂറിക്ക് പരമാധികാരം നല്‍കിയിരുന്നു. എല്ലാ സിനിമകളും കണ്ടു എന്നാണ് അദ്ദേഹം പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

ഹോം സിനിമയെയും ഇന്ദ്രന്‍സിനെയും മനപൂര്‍വ്വം തഴഞ്ഞതാണെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.

അവാര്‍ഡ് നിശ്ചയിച്ചതില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. പുരസ്‌കാര നിര്‍ണയത്തില്‍ ഇടപ്പെട്ടില്ലെന്ന് പറഞ്ഞ് അഭിനയിക്കുന്ന സര്‍ക്കാരിന് ഓസ്‌കാര്‍ അവാര്‍ഡ് നല്‍കണമെന്നുമാണ് ഷാഫി പറമ്പില്‍ പറഞ്ഞത്.

പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ ഫെയ്സ്ബുക്കിലൂടെയും ഹോം സിനിമയെ പരിഗണിക്കാത്തതില്‍ ഷാഫി പറമ്പില്‍ പ്രതികരണം അറിയിച്ചിരുന്നു. 'ഹോം' സിനിമയിലെ ഇന്ദ്രന്‍സ് കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ച് അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ എന്നായിരുന്നും ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം ഹോം സിനിമ ജൂറി കണ്ടിട്ടില്ലെന്ന ആരോപണവുമായി നടന്‍ ഇന്ദ്രന്‍സ് രംഗത്തെത്തിയിരുന്നു. 'വിജയ് ബാബു നിരപരാധിയാണെങ്കില്‍ ജൂറി അവാര്‍ഡ് തീരുമാനം തിരുത്തുമോ. തനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല. ഹൃദയം നല്ലതാണ്, എന്നാല്‍ ഹോമിനെ ഹൃദയത്തിനൊപ്പം ചേര്‍ത്ത് വെക്കാമായിരുന്നു. വിജയ് ബാബുവിനെതിരായ പരാതിയും ഹോം തഴയപ്പെടാന്‍ കാരണമായിരിക്കാം. ഒ.ടി.ടി പ്ലാറ്റ്ഫോമിനെക്കുറിച്ച് പലരും അറിയുന്നത് ഹോം സിനിമ കണ്ടതിന് ശേഷമാണ്', എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT