രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും നിശ്ചിത പ്രായം ഉറപ്പാക്കണമെന്ന നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് സജി ചെറിയാന്‍ എംഎല്‍എ. പാര്‍ട്ടിയില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റമെന്ന് സൂചനയുണ്ട്. 55 വയസ്സ് കഴിഞ്ഞവര്‍ ജനപ്രതിനിധികളാകുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നായിരുന്നു സജി ചെറിയാന്റെ വാദം. സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ അദ്ദേഹം പ്രസ്തുത ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കി വിശദീകരണവും നല്‍കിയിട്ടുണ്ട്. തന്റെ പോസ്റ്റ് തെറ്റിദ്ധരിച്ചതാണെന്നും, ഉദ്ദേശിച്ചത് ജനപ്രതിനിധികളാകുന്നവര്‍ ഒരു ഘട്ടം കഴിയുമ്പോള്‍ പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കണമെന്നും അതിന് പാര്‍ട്ടി വ്യക്തമായ രൂപരേഖ ഉണ്ടാക്കണമെന്നുമാണെന്ന് സജി ചെറിയാന്‍ വിവരിക്കുന്നു. ഈ നല്ല ഉദ്ദേശത്തെ തെറ്റായി വ്യഖ്യാനിച്ചതിനാല്‍ താന്‍ പോസ്റ്റ് പിന്‍വലിക്കുകയാണെന്നും ചര്‍ച്ച അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും സജി ചെറിയാന്‍ പറയുന്നു. ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കില്‍ ഖേദിക്കുന്നതായും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. സജി ചെറിയാന്റെ നിലപാട് സിപിഎം ജില്ലാ നേതൃത്വം തള്ളിയിരുന്നു. എംഎല്‍എയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിക്ക് അങ്ങനെ ഒരു തീരുമാനമില്ലെന്നുമായിരുന്നു ജില്ലാ നേതൃത്വം പ്രതികരിച്ചത്.
സജി ചെറിയാന്റെ പുതിയ പോസ്റ്റ്
പ്രിയപ്പെട്ടവരെ.... ഞാന്‍ ഇന്നലെ എന്റെ പേജില്‍ ഇട്ട പോസ്റ്റ് ചിലരെങ്കിലും തെറ്റിദ്ധരിച്ചു ...ഞാന്‍ ഉദ്ദേശിച്ചത് ജനപ്രതിനിധികളായി വരുന്നവര്‍ ഒരു ഘട്ടം കഴിയുമ്പോള്‍ പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കണം ...ഇതിന് പാര്‍ട്ടി ഒരു വ്യക്തമായ രൂപരേഖ ഉണ്ടാക്കണം... മുതിര്‍ന്നവരുടെ അനുഭവങ്ങളും ,പുതു തലമുറയുടെ ഊര്‍ജ്ജസ്വലതയും ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോകുന്ന നിലപാട് ആണ് ഇജകങ സ്വീകരിച്ചു വരുന്നത് ... ആ നിലപാട് തന്നെയാണ് എനിക്കുള്ളത് .ആ നിലപാട് കാലാകാലങ്ങളില്‍ കര്‍ശനമായി നടപ്പാക്കണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത് ...കാരണം ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ കേഡറുന്മാരെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിയോഗിക്കണം ...കുടുതല്‍ ആളുകള്‍ക്ക് പാര്‍ലമെന്റി പ്രവര്‍ത്തനത്തിനോടാണ് താത്പര്യം ..ഈ താത്പര്യം ബോധപൂര്‍വ്വം കുറക്കുന്നതിന് ചില നിബന്ധനകള്‍ പാര്‍ട്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്... അത് മാത്രം പോര പ്രായപരിധി പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ക്ക് നിശ്ചയിച്ചതു പോലെ പാര്‍ലമെന്റി രംഗത്തും ആലോചിക്കുന്നത് ഭാവി വളര്‍ച്ചയ്ക്ക്‌നല്ലതായിരിക്കും അതാണ് ഞാന്‍ ഉദ്ദേശിച്ചത് ...ഈ കാര്യം വ്യക്തമാക്കി ഇന്നലെ തന്നെ ഞാന്‍ കമന്റ് ഇട്ടിരുന്നു. ...തെറ്റായി ചിലര്‍ ഈ നല്ല ഉദ്ദേശത്തെ വ്യഖ്യാനിച്ചതിനാല്‍ ഞാന്‍ ഇന്നലെയിട്ട പോസ്റ്റ് പിന്‍വലിക്കുന്നു .... ചര്‍ച്ച അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആരെങ്കിലും തെറ്റി സരിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു...
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സജി ചെറിയാന്റെ മുന്‍പത്തെ പോസ്റ്റ്
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും നിശ്ചിത പ്രായം ഉറപ്പാക്കണം. എന്നാല്‍, അവര്‍ക്ക് പൊതുപ്രവര്‍ത്തനം എത്ര കാലം വരെയും തുടരാം. അങ്ങനെയെങ്കില്‍ നാമൊക്കെ തന്നെ മാതൃകയാകണം. ഒരു പൊതു തീരുമാനം വരുത്താന്‍ എന്റെ പാര്‍ട്ടി ആദ്യം തന്നെ ആലോചിക്കും എന്ന് പ്രതീക്ഷിക്കാം. എല്ലാ പാര്‍ട്ടികളും ഇത് പരിഗണിക്കണം എന്റെ അഭിപ്രായം 55 വയസ്സ്. അത് എന്റെ പ്രായം കൊണ്ടു തന്നെയായതു തന്നെ. പുതിയ തലമുറ വരട്ടെ.