ശബരിമല കയറാന്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. പൊലീസ് സുരക്ഷ ഉറപ്പാക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമാണ് രഹ്നയുടെ ഹര്‍ജിയിലെ ആവശ്യം.
ശബരിമല കയറാനുള്ള അനുമതി ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ രഹ്നയുടെ ഹര്‍ജിമാണ് പുറത്തിറക്കിയ പട്ടികയിലുള്ളത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ബി ആര്‍ ഗവായി എന്നിവരും ബെഞ്ചിലുണ്ട്.
രഹ്ന ഫാത്തിമയുടെ റിട്ട് ഹര്‍ജിക്ക് തടസ ഹര്‍ജിയുമായി അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭ രംഗത്തെത്തിയിട്ടുണ്ട്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം. ശബരിമല വിധിയുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ ഈ ഹര്‍ജി പരിഗണിക്കുമ്പോള്‍ നീങ്ങുമോയെന്നതാണ് ഉറ്റുനോക്കുന്നത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം