Around us

പ്രതിഷേധം ഫലം കണ്ടു; ശബരിമലയില്‍ നിവേദ്യവും പ്രസാദവും തയ്യാറാക്കാന്‍ ജാതി വ്യവസ്ഥയില്ലെന്ന് ദര്‍ഘാസ് പരസ്യം

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശബരിമലയില്‍ നിവേദ്യവും പ്രസാദവും തയ്യാറാക്കാനുള്ള കരാര്‍ പരസ്യത്തില്‍ ജാതി നിബന്ധന ഒഴിവാക്കി. മണ്ഡലം-മകരവിളക്ക് മഹോത്സവങ്ങളോട് അനുബന്ധിച്ച് ഉണ്ണിയപ്പം, വെള്ള നിവേദ്യം, ശര്‍ക്കര പായസം, പമ്പയില്‍ അവില്‍ പ്രസാദം തുടങ്ങിയവ തയ്യാറാക്കി നല്‍കുന്നതിന് ദേവസ്വം നല്‍കിയ ടെന്‍ഡര്‍ പരസ്യത്തിലാണ് സമുദായ നിബന്ധന ഒഴിവാക്കിയത്.

'മലയാള ബ്രാഹ്‌മണരെ'ക്കൊണ്ട് ഇവ തയ്യാറാക്കണമെന്ന് മുന്‍കാല പരസ്യങ്ങളില്‍ നിഷ്‌കര്‍ഷിച്ചിരുന്നു. പരസ്യത്തില്‍ ജാതി വിവേചനം പാടില്ലെന്ന് മനുഷ്യാവകശാ കമ്മീഷന്‍ ഫുള്‍ബെഞ്ച് 2001ല്‍ വിധി പുറപ്പെടുവിച്ചിരുന്നെങ്കിലും അത് നടപ്പായിരുന്നില്ല.

പ്രത്യേക സമുദായത്തിലുള്ളവര്‍ക്ക് മാത്രം അവസരം നല്‍കുന്ന പരസ്യം ജാതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അയിത്താചാരത്തിന് തുല്യമാണെന്നും ആരോപിച്ച് അംബേദ്കര്‍ സാംസ്‌കാരിക വേദി പ്രസിഡന്റ് ശിവന്‍ കദളി നേരത്തെ സംസ്ഥാന സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുകയും ചെയ്തിരുന്നു.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT